ChuttuvattomThodupuzha

ഇടവെട്ടി ഗവ. എല്‍പി സ്‌കൂളില്‍ പഞ്ചായത്തുതല പ്രവേശനോത്സവം നടത്തി

ഇടവെട്ടി : ഇടവെട്ടി ഗവ. എല്‍പിഎസ് (ശാസ്താംപാറ ) സ്‌കൂളില്‍ പഞ്ചായത്തുതല പ്രവേശനോത്സവം നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ പിടിഎ വൈസ് പ്രസിഡന്റ് മോഹനന്‍ പുത്തന്‍കണ്ടത്തില്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് മുഖ്യപ്രഭാഷണം നടത്തി. സ്‌കൂള്‍ അധ്യാപിക നസീറ രക്ഷകര്‍തൃ ബോധവത്കരണ ക്ലാസ് നയിച്ചു. ഷിജുപള്ളി വാതുക്കല്‍, അനിമോള്‍ തോമസ്, കടുത്തലക്കുന്നേല്‍ എന്നിവര്‍ വിദ്യാര്‍ത്ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു.

തുടര്‍ന്ന് കര നെല്‍കൃഷിയുടെ വിത്തിടീലും പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ ഉദ്ഘാടനം ചെയ്തു. നാലാം തവണയാണ് ഇവിടെ കരനെല്‍കൃഷി നടത്തുന്നത്. വിഷരഹിത പച്ചക്കറികള്‍ കുട്ടികള്‍ക്ക് നല്‍കുന്നതിനായി വിവിധയിനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്ത് വരുന്നു. തങ്കപ്പന്‍ – രാധ ദമ്പതികളാണ് കൃഷികള്‍ക്ക് നേതൃത്വം നല്‍കുന്നത്. പ്രവേശനോത്സവ ചടങ്ങില്‍ വികസന സമിതി അംഗങ്ങളായ സണ്ണി കടുത്തലക്കുന്നേല്‍, സാബു പുളിയ്ക്കല്‍, പ്രസാദ് എം വി അധ്യാപകരായ ഷര്‍മ്മി മോള്‍ എം, സോള്‍ജി അനീഷ്, എക്‌സിക്യൂട്ടിവ് അംഗം പ്രകാശ് തങ്കപ്പന്‍, എച്ച് എം പൗലോസ് , സീനിയര്‍ അസിസ്റ്റന്റ് ഷഹനകരീം എന്നിവര്‍ പ്രസംഗിച്ചു.

Related Articles

Back to top button
error: Content is protected !!