ChuttuvattomThodupuzha

ഇടവെട്ടി പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് അവതരിപ്പിച്ചു

ഇടവെട്ടി :   ഇടവെട്ടി പഞ്ചായത്ത് 2024-25 സാമ്പത്തിക വര്‍ഷത്തെ ബജറ്റ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലത്തീഫ് മുഹമ്മദ് അവതരിപ്പിച്ചു. സാധാരണക്കാരും കൂലിപ്പണിക്കാരും അധിവസിക്കുന്ന പഞ്ചായത്തിലെ പ്രദേശവാസികളുടെ ഏറ്റവും പ്രധാനപ്പെട്ട അടിസ്ഥാനാവശ്യങ്ങളായ ഭവനനിര്‍മ്മാണത്തിനും, ശുചിത്വ, മാലിന്യ സംസ്‌കരണത്തിനും, ആരോഗ്യ, വിദ്യാഭ്യാസ, കാര്‍ഷിക മേഖലക്കും ഊന്നല്‍ നല്‍കുന്ന ബജറ്റാണ് അവതരിപ്പിച്ചത്.ബജറ്റില്‍ മുന്‍ ബാക്കി 39,32,571 രൂപയുള്‍പ്പെടെ 19,35,67,122 രൂപ വരവും 18,84,71,451 ചെലവും 50,95,671 രൂപ നീക്കി ബാക്കിയുമാണ്.

പഞ്ചായത്ത് പ്രസിഡന്റ് ബിന്‍സി മാര്‍ട്ടിന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പഞ്ചായത്ത് സെക്രട്ടറി സറീന പി.എ ,വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ നൗഷാദ്,ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മോളി ബിജു, ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അസീസ് ഇല്ലിക്കല്‍, മെമ്പര്‍മാരായ എ.കെ സുഭാഷ് കുമാര്‍ , അഡ്വ. അജ്മല്‍ ഖാന്‍ അസീസ്, സുജാത ശിവന്‍നായര്‍, സുബൈദ അനസ്, സൂസി റോയ്‌ഹെഡ് ക്ലര്‍ക്ക് സബിത,സീനിയര്‍ ക്ലര്‍ക്ക് ഷാഹിന ജബ്ബാര്‍, അക്കൗണ്ടന്റ് ജോഷി വിഇഒ മാരായ ശരത്, സിജി ,പഞ്ചായത്ത് മെമ്പര്‍ ബിന്ദു ശ്രീകാന്ത്,താഹിറ അമീര്‍ എന്നിവര്‍ പ്രസംഗിച്ചു .

Related Articles

Back to top button
error: Content is protected !!