ChuttuvattomIdukkiThodupuzha

ഏകാരോഗ്യം പദ്ധതി: ഡിസംബർ ഒന്നിന് ജില്ലയിൽ പരിശീലനം തുടങ്ങും

ഇടുക്കി: ആരോഗ്യവകുപ്പ് നടപ്പാക്കുന്ന ഏകാരോഗ്യം പദ്ധതിയോടനുബന്ധിച്ചുള്ള പരിശീലനപരിപാടി ജില്ലയിൽ ഡിസംബർ ഒന്നുമുതൽ ആരംഭിക്കാൻ തീരുമാനം. പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് കളക്ടറേറ്റ് മിനി കോൺഫറൻസ് ഹാളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. എൽ മനോജിന്റെ നേതൃത്വത്തിൽ ചേർന്ന ആലോചനായോഗത്തിലാണ് തീരുമാനം.പരിപാടിയുടെ ഭാഗമായി ജില്ലയിലെ ഓരോ പഞ്ചായത്ത്, കോർപ്പറേഷൻ വാർഡുകളിൽ നിന്നായി ഏഴ് മെന്റേഴ്‌സിനെയും 49 കമ്മ്യൂണിറ്റി വോളന്റിയർമാരെയുമടക്കം 50,000 പ്രവർത്തകരെ തെരഞ്ഞെടുക്കും.

18 വയസ്സ് കഴിഞ്ഞവർക്കും ഉദ്യോഗത്തിൽ നിന്ന് വിരമിച്ചവർക്കും പരിപാടിയുടെ ഭാഗമാകാം. പഞ്ചായത്ത് അംഗങ്ങളുടെ നിർദ്ദേശപ്രകരമായിരിക്കും പ്രവർത്തകരെ നിയമിക്കുക. ഇവർക്കുള്ള പരിശീലനപരിപാടി വിവിധ ഘട്ടങ്ങളിലായി നടത്തും. മെന്റേഴ്‌സുമാർക്ക് ലഭിക്കുന്ന വിവരങ്ങൾ ജില്ലയിൽ എത്തിക്കുവാനുള്ള ആപ്പ് ഉടൻ പുറത്തിറക്കും. ഏകാരോഗ്യം പരിപാടിയുടെ സുഗമമായ നടത്തിപ്പിന് വിവിധ വകുപ്പുകളുടെ നിർദ്ദേശങ്ങൾ യോഗത്തിൽ ഉദ്യോഗസ്ഥർ പങ്കുവെച്ചു. വൺഹെൽത്ത് നോഡൽ ഓഫീസർ ഡോ. ഹരിപ്രസാദ്. റ്റി, ഡി.പി.എം ഡോ. അനൂപ് കെ, വൺഹെൽത്ത് ഡി.എം ബാബുരാജ് സി. ജി, ഡെ.ഡിഎംഒ ജോബി ജി ജോസഫ്, വൺഹെൽത്ത് പരിപാടി ഉദ്യോഗസ്ഥർ, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ, ആരോഗ്യവകുപ്പ് മെന്റേഴ്‌സ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Related Articles

Back to top button
error: Content is protected !!