CrimeMoolammattam

വയോധികനെ വീട്ടിൽ കയറി കുത്തി പരിക്കേൽപ്പിച്ചു : പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

മൂലമറ്റം : വയോധികനെ വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ച ശേഷം പ്രതി രക്ഷപ്പെട്ടു. മൂന്നുങ്കവയല്‍ കടുകുംമക്കല്‍ നാരായണന്‍കുട്ടി (68) നാണ് കുത്തേറ്റത്ത് . നാരായണന്‍കുട്ടിയുടെ കിടപ്പിലായ മാതാവിനെ പരിചരിക്കാനെത്തുന്ന പുത്തേട് സ്വദേശിനിയുടെ ഭര്‍ത്താവ് കുന്നത്ത് കാട്ടില്‍ മോഹനന്‍ (71) ആണ് നാരായണന്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചത്. നാരായണന്‍കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ച ശേഷം രക്ഷപ്പെട്ട

പ്രതി കുടയത്തൂര്‍ ഭാഗത്ത് കൂടി പോയതായി സൂചന ലഭിച്ചു. പ്രതിയെ ഉടൻ കസ്റ്റഡിയില്‍ എടുക്കുമെന്നും പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയതായും കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍. സുനില്‍ പറഞ്ഞു. കുത്തേറ്റ നാരായണന്‍കുട്ടിയെ മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോലഞ്ചേരി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു.

Related Articles

Back to top button
error: Content is protected !!