മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2021/10/4.jpg?resize=720%2C420&ssl=1?v=1634522967)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
വാഴക്കുളം : മഴ തുടർന്നാൽ ഇടുക്കി ഡാം തുറക്കേണ്ടി വരുമെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. വൃഷ്ടി പ്രദേശത്ത് മഴ തുടരുന്നതിനാൽ ഡാമിൽ ജലനിരപ്പ് ഉയരുകയാണ്. നിലവിൽ ജലനിരപ്പ് 2396.86 അടിയായിട്ടുണ്ട്.2398 അടി ആയാൽ റെഡ് അലർട്ട് പ്രഖ്യാപിക്കും. തിങ്കളാഴ്ച രാത്രി മഴ പെയ്താൽ സ്ഥിതിഗതികൾ നിയന്ത്രിക്കാനാകില്ല. ഈ സാഹചര്യം വന്നാൽ ഷട്ടറുകൾ തുറക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.അതേസമയം, അതിതീവ്ര മഴയുടെ പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ വിവിധ ഡാമുകള്‍ തുറക്കുന്നതിൽ എടുത്തുചാടി തീരുമാനം ഉണ്ടാകില്ലെന്നാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗം തീരുമാനിച്ചത്.സാഹചര്യങ്ങൾ വിലയിരുത്തി തീരുമാനം എടുക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി. ഏതു ഡാം തുറക്കണം, തുറക്കേണ്ട എന്നത് അതതു ഡാമുകളിലെ വെള്ളത്തിന്റെ അളവ് നോക്കി വിദഗ്ധ സമിതി നിശ്ചയിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)