ChuttuvattomThodupuzha

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി ജീവനക്കാരും അധ്യാപകരും

തൊടുപുഴ : കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി ജീവനക്കാരും അധ്യാപകരും. മിനിമം താങ്ങുവില നിയമാനുസൃതമാക്കുന്നതുള്‍പ്പടെ വിവിധ വിഷയങ്ങളുയര്‍ത്തി പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്കെതിരെ കേന്ദ്രസര്‍ക്കാരിന്റെ കിരാത നടപടികളില്‍ പ്രതിഷേധിച്ച് കര്‍ഷക സംഘടനകള്‍ നടത്തിയ ഗ്രാമീണ ഹര്‍ത്താലിനും രാജ്ഭവന്‍ മാര്‍ച്ചിനും ഐക്യധാര്‍ഢ്യം പ്രഖ്യാപിച്ച് ജീവനക്കാരും അധ്യാപകരും ആക്ഷന്‍ കൗണ്‍സിലിന്റെയും, സമര സമിതിയുടെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ താലൂക്ക് കേന്ദ്രങ്ങളില്‍ പ്രകടനവും യോഗവും നടത്തി.

തൊടുപുഴയില്‍ സിവില്‍ സ്റ്റേഷനില്‍ നിന്നും ഗാന്ധി സ്‌ക്വയറിലേക്ക് പ്രകടനം നടത്തി. തുടര്‍ന്ന് സിവില്‍ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പൊതുയോഗം കെഎസ്ടിഎ സംസ്ഥാന വൈസ് പ്രസിഡന്റ് കെ.വി ബെന്നി ഉദ്ഘാടനം ചെയ്തു. സമരസമിതി മേഖല കണ്‍വീനര്‍ വി.കെ മനോജ് അധ്യക്ഷത വഹിച്ചു.ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന കൗണ്‍സില്‍ അംഗം ബി. സുധര്‍മ്മ,എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ടി.എം ഹാജറ, കെഎസ്ടിഎ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എ.എം ഷാജഹാന്‍, കെ.ജി.ഒ.എ ജില്ലാ സെക്രട്ടറി റോബിന്‍സണ്‍ പി. ജോസ്, എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറി കെ.കെ പ്രസുഭകുമാര്‍, കെജിഎന്‍എ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം.ആര്‍ രജനി, കെഎസ്ടിഎ ജില്ലാ സെക്രട്ടറി എം.ആര്‍ അനില്‍കുമാര്‍, എന്‍ജിഒ യൂണിയന്‍ സംസ്ഥാന കമ്മിറ്റിയംഗം എസ്. സുനില്‍കുമാര്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി സി.എസ് മഹേഷ്,എഫ്എസ്ഇടിഒ മേഖല സെക്രട്ടറി എന്നിവര്‍ പ്രസംഗിച്ചു.

പീരുമേട് സിവില്‍ സ്റ്റേഷനിലും പ്രകടനം നടത്തി.തുടര്‍ന്ന് നടന്ന പൊതുയോഗം ജോയിന്റ് കൗണ്‍സില്‍ സംസ്ഥാന സെക്രട്ടറിയേറ്റംഗം ഡി ബിനില്‍ ഉദ്ഘാടനം ചെയ്തു.എഫ്എസ്ഇടിഒ മേഖലാ സെക്രട്ടറി രാജീവ് ജോണ്‍ അധ്യക്ഷത വഹിച്ചു.കട്ടപ്പനയില്‍ കെ.ജി.ഒ.എ സംസ്ഥാന സെക്രട്ടറിയേറ്റംഗം ജയന്‍ പി .വിജയന്‍ ഉദ്ഘാടനം ചെയ്തു.എഫ്.എസ്.ഇ.ടി.ഒ ഏരിയ സെക്രട്ടറി മുജീബ് റഹ്‌മാന്‍ അധ്യക്ഷത വഹിച്ചു. അടിമാലിയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ ട്രഷറര്‍ പി.എ ജയകുമാര്‍ ഉദ്ഘാടനം ചെയ്തു.ജോയിന്റ് കൗണ്‍സില്‍ ജില്ലാ വനിതാ സബ്കമ്മിറ്റി പ്രസിഡന്റ് ആന്‍സ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഇടുക്കിയില്‍ എന്‍.ജി.ഒ യൂണിയന്‍ ജില്ലാ വൈസ് പ്രസിഡന്റ് ജി.ഷിബു ഉദ്ഘാടനം ചെയ്തു. സുഭാഷ്ചന്ദ്ര ബോസ് അധ്യക്ഷത വഹിച്ചു.ഉടുമ്പന്‍ചോലയില്‍ ജോയിന്‍ കൗണ്‍സില്‍ സംസ്ഥാന കമ്മിറ്റി അംഗം ബിനേഷ് ഉദ്ഘാടനം ചെയ്തു.

 

Related Articles

Back to top button
error: Content is protected !!