IdukkiLocal Live

തൊഴിലുറപ്പ് പദ്ധതി നിരീക്ഷണം : ഡ്രോണ്‍ ഓപ്പറേറ്റര്‍മാര്‍ക്ക് അപേക്ഷിക്കാം

ഇടുക്കി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി പ്രകാരം നടപ്പാക്കുന്ന പ്രവൃത്തികളുടെ വിവിധ ഘട്ടങ്ങളിലുള്ള നിരീക്ഷണത്തിനും വിലയിരുത്തലിനും ഡ്രോണ്‍ ഓപ്പറേറ്റര്‍മാരുടെ സേവനം ആവശ്യമുണ്ട്. ഫീല്‍ഡ് തല പരിശോധനയ്ക്കായി, ഡ്രോണ്‍ ഉപയോഗിക്കുന്നതില്‍ പ്രാഗത്ഭ്യം ഉള്ള, അംഗീകൃത ലൈസന്‍സ് കൈവശമുള്ള വ്യക്തി/സ്ഥാപനത്തില്‍ നിന്നും നിബന്ധനകള്‍ക്ക് വിധേയമായി ടെന്‍ഡര്‍/ക്വട്ടേഷനുകള്‍ ക്ഷണിച്ചു.മണിക്കൂര്‍ അടിസ്ഥാനത്തില്‍ നിരക്ക് രേഖപ്പെടുത്തണം.
ഒരു മാസം പരമാവധി 20 മണിക്കൂര്‍ മാത്രമെ സേവനം ആവശ്യമുള്ളൂ. കരാര്‍ ഒരു വര്‍ഷത്തേക്കാണ് . ജില്ലയില്‍ എല്ലാ പ്രദേശത്തും ഡ്രോണ്‍ സംവിധാനം ഉപയോഗിക്കാന്‍ സന്നദ്ധരായിരിക്കണം. യാത്രാ ചെലവ് അനുവദിക്കുന്നതല്ല. കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ള ഡ്രോണുകള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഡ്രോണ്‍ പറപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുള്ള എല്ലാ നിബന്ധനകളും കര്‍ശനമായി പാലിക്കേണ്ടതാണ്.

അപേക്ഷകള്‍ ജനുവരി 12 ന് മുന്‍പായി ജോയിന്റ് പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ,ജില്ലാ പഞ്ചായത്ത്, പൈനാവ് പി.ഒ., ഇടുക്കി, 685603 എന്ന വിലാസത്തില്‍ ലഭിക്കണം . കൂടുതല്‍ വിവരങ്ങള്‍ക്ക്[email protected]

 

 

Related Articles

Back to top button
error: Content is protected !!