ChuttuvattomThodupuzha

പുസ്തക ആസ്വാദനം നടത്തി

തൊടുപുഴ: അധ്യാപകനും എഴുത്തുകാരനുമായ കെ.ആര്‍. സോമരാജന്‍, കാളിയാര്‍ സെന്റ് മേരീസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ റിട്ട. പ്രിന്‍സിപ്പല്‍ തോമസ് വെള്ളിയാംതടം എന്നിവര്‍ ചേര്‍ന്ന് രചിച്ച പ്രസംഗത്തില്‍ സ്റ്റാറാകാം എന്ന പുസ്തകത്തിന്റെ ആസ്വാദനം നടത്തി.

തൊടുപുഴ ഡിജിലന്‍സ് അക്കാദമി ഹാളില്‍ നടന്ന ചടങ്ങില്‍ കാവല്‍ കൈരളി എഡിറ്റര്‍ സനല്‍ ചക്രപാണി, മാധ്യമപ്രവര്‍ത്തകന്‍ സാബു നെയ്യശ്ശേരി, പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ സെക്രട്ടറി കെ. ജയചന്ദ്രന്‍, അഡ്വ. ബാബു പള്ളിപ്പാട്ട്, മുതലക്കോടം ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി. സുരേന്ദ്രന്‍, കവയിത്രി ശ്രീജ ഗിരീഷ്, കവി അനുകുമാര്‍ തൊടുപുഴ, കവയിത്രി ബിന്ദു പളഹകുമാര്‍, അജയ് വേണു പെരിങ്ങാശ്ശേരി, കരിങ്കുന്നം സെന്റ് അഗസ്റ്റ്യന്‍സ് റിട്ട. പ്രിന്‍സിപ്പല്‍ യു.കെ. സ്റ്റീഫന്‍ എന്നിവര്‍ പ്രസംഗിച്ചു. രതീഷ്‌കുമാര്‍, ബെന്നി ജോസഫ് എന്നിവര്‍ നേതൃത്വം നല്‍കി.

Related Articles

Back to top button
error: Content is protected !!