KarimannorLocal Live

കരിമണ്ണൂര്‍ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി

കരിമണ്ണൂര്‍ : പഞ്ചായത്തിന്റെ നേതൃത്വത്തില്‍ പരിസ്ഥിതി ദിനാചരണം നടത്തി. വേനപ്പാറ ലൈഫ് ഫ്‌ളാറ്റ് സമുച്ചയ പരിസരത്ത് ചേര്‍ന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് നിസാമോള്‍ ഷാജി വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലിയോ കുന്നപ്പിള്ളില്‍ അധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍മാരായ ആന്‍സി സിറിയക്ക്, ബിജി ജോമോന്‍ മെമ്പര്‍മാരായ റെജി ജോണ്‍സണ്‍, ഷേര്‍ളി സെബാസ്റ്റ്യന്‍, ബൈജു വറവുങ്കല്‍, ബിബിന്‍ അഗസ്റ്റിന്‍, എം.എം സന്തോഷ് കുമാര്‍ , ജീസ് ആയത്തുപാടം, സോണിയ ജോബിന്‍, സാന്‍സന്‍ അക്കക്കാട്ട്, ടെസി വില്‍സണ്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ പുഷ്പ വിജയന്‍, തൊഴിലുറപ്പ് തൊഴിലാളികള്‍, പ്രദേശവാസികള്‍, ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.

 

Related Articles

Back to top button
error: Content is protected !!