IdukkiLocal Live

ഇ.എസ്.ഐ, പി.എഫ് സംയുക്ത അദാലത്ത് 29ന്

ഇടുക്കി: തൊഴിലാളികള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍ എന്നിവര്‍ക്കായി എംപ്ലോയീസ് സ്റ്റേറ്റ് ഇന്‍ഷുറന്‍സ് കോര്‍പറേഷനും എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷനും സംയുക്തമായി നടത്തുന്ന പരാതി പരിഹാര ബോധവല്‍ക്കരണ അദാലത്ത് ജനുവരി 29ന് നടക്കും. തൊടുപുഴ മിനി സിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ ഒന്‍പതിന് രജിസ്ട്രേഷനോടെ അദാലത്ത് ആരംഭിക്കും. പങ്കെടുക്കാനാഗ്രഹിക്കുന്നവര്‍ ഇ.എസ്.ഐ സംബന്ധമായ പരാതികള്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, തൊടുപുഴ അല്ലെങ്കില്‍ ബ്രാഞ്ച് മാനേജര്‍, ഇ.എസ്.ഐ കോര്‍പ്പറേഷന്‍, ഫാത്തിമ മാതാ നഗര്‍, അടിമാലി എന്ന വിലാസത്തിലും, പി എഫ് സംബന്ധിച്ച പരാതികള്‍ മൂന്നാര്‍ പി. എഫ് ഓഫീസ് അസിസ്റ്റന്റ് പി. എഫ്. കമ്മിഷണര്‍, പി.എഫ്. ജില്ലാ ഓഫീസ്, മൂന്നാര്‍ എന്ന വിലാസത്തിലും നേരിട്ടോ തപാലിലോ ജനുവരി 24 നകം ലഭ്യമാക്കണം.

ഇ.എസ്.ഐ സംബന്ധമായ പരാതികള്‍http://[email protected], [email protected]എന്നീ ഇമെയിലുകളിലും, പി.എഫ്. സംബന്ധമായ പരാതികള്‍[email protected] എന്ന ഇമെയിലിലും അയയ്ക്കാം. ഇ.എസ്.ഐ ഇന്‍ഷുറന്‍സ് നമ്പര്‍, പി. എഫ്. നമ്പര്‍, യു.എ.എന്‍, പി.പി.ഒ.നമ്പര്‍, എസ്റ്റാബ്ലിഷ്മെന്റ് നമ്പര്‍, മൊബൈല്‍ നമ്പര്‍, എന്നിവ ചേര്‍ത്തിരിക്കണം. പരിപാടി നടക്കുന്ന ദിവസം നേരിട്ടും പരാതി നല്‍കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: ഇ.എസ്.ഐ-9497401056, 8921247470, പി.എഫ്-9847731711.

 

Related Articles

Back to top button
error: Content is protected !!