ChuttuvattomThodupuzha

ആവേശത്തിരയായി ഡീന്‍ കുര്യാക്കോസിന്റെ പീരുമേട് പര്യടനം

പീരുമേട് : ആവേശം ഒട്ടും ചോരാതെയാണ് ഡീന്‍ കുര്യാക്കോസിന്റെ പീരുമേട് നിയോജക മണ്ഡല പര്യടനം ഇന്നലെ പൂര്‍ത്തിയായത്. വികസന നേട്ടങ്ങള്‍ ഓരോന്നായി ജനങ്ങള്‍ക്ക് മുന്നില്‍ വിവരിച്ചാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി പിന്തുണ തേടുന്നത്. തലയില്‍ കൈവെച്ചു അനുഗ്രഹിച്ചാണ് മുതിര്‍ന്നവര്‍ അടക്കമുള്ള വോട്ടര്‍മാര്‍ ഡീനിനെ സ്വീകരിച്ചത്. ഞായറാഴ്ച കുമളി, വണ്ടിപ്പെരിയാര്‍, പീരുമേട് പഞ്ചായത്തുകളിലാണ് ഡീന്‍ കുര്യാക്കോസ് പ്രചാരണം നടത്തിയത്. മുപ്പത്തോളം കേന്ദ്രങ്ങളില്‍ പര്യടനത്തിനെത്തിയ ഡീനിനെ സ്വീകരിക്കാന്‍ വിവിധ കേന്ദ്രങ്ങളില്‍ കാത്തിരുന്നത് നൂറു കണക്കിന് ആളുകള്‍. രാവിലെ ചോറ്റുപാറയില്‍ കെപിസിസി ജനറല്‍ സെക്രട്ടറി ജോസി സെബാസ്റ്റ്യന്‍ ഉദ്ഘാടനം ചെയ്താണ് പൊതു പര്യടനത്തിന് തുടക്കമായത്. ആന്റണി ആലഞ്ചേരി യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഇബ്രാഹിം കുട്ടി കല്ലാര്‍, സിറിയക് തോമസ്, റോബിന്‍ കാരക്കാട്ട്, അരുണ്‍ പൊടിപാറ, പി.ആര്‍.അയ്യപ്പന്‍, ആന്റണി കുഴിക്കാട്ട്, എം.എം വര്‍ഗീസ്, പി.ടി റഹിം, പി.ടി വര്‍ഗ്ഗീസ്, കെ.ജിരാജന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് ഒന്നാംമൈല്‍, കുമളി ടൗണ്‍, മുരുക്കടി, വെള്ളാരംക്കുന്ന്, ചെങ്കര, മൂങ്കലാര്‍, തേങ്ങാക്കല്‍, നാലുകണ്ടം, പശുമല എന്നിവിടങ്ങളില്‍ ഡീന്‍ പ്രചാരണം നടത്തി. ഉച്ചക്ക് ശേഷം വണ്ടിപ്പെരിയാര്‍, വാളാര്‍ഡി എസ്റ്റേറ്റ്, വള്ളക്കടവ്, മൗണ്ട്, അരണക്കല്ല്, ഗ്രാമ്പി, കല്ലാര്‍ എന്നിവിടങ്ങളിലായിരുന്നു പര്യടനം. വൈകിട്ട് പാമ്പനാര്‍, കരടിക്കുഴി, പുതുലയം, കൊടുവ, എല്‍.എം.എസ് എന്നി പ്രദേശങ്ങളില്‍ എത്തി വുഡ്ലാന്റില്‍ പ്രചരണം സമാപിച്ചു.

ഡീന്‍ കുര്യാക്കോസ് ഇന്ന് ദേവികുളത്ത്

യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് ഇന്ന് ദേവികുളം മണ്ഡലത്തിലെ അടിമാലി, വെള്ളത്തൂവല്‍ പഞ്ചായത്തുകളില്‍ നടത്തുന്ന പ്രചരണത്തിന്റെ ഉദ്ഘാടനം രാവിലെ പഴംമ്പിള്ളിച്ചാലില്‍ കെപിസിസി നിര്‍വഹക സമിതി അംഗം എ.പി ഉസ്മാന്‍ ഉദ്ഘാടനം ചെയ്യും. വൈകിട്ട് അടിമാലി ടൗണില്‍ നടക്കുന്ന സമാപന സമ്മേളനം കെപിസിസി ജനറല്‍ സെക്രട്ടറി ജെയ്സണ്‍ ജോസഫ് ഉദ്ഘാടനം ചെയ്യും.

 

Related Articles

Back to top button
error: Content is protected !!