Local LiveVelliyamattom

മ​ണ്ണി​ടി​ച്ചി​ല്‍ വ്യാ​പ​കം ; പാ​ലം ഒ​ടി​ഞ്ഞു​വീ​ണു

വെ​ള്ളി​യാ​മ​റ്റം : ക​ന​ത്ത മ​ഴ​യി​ല്‍ ത​ടി​യ​നാ​ല്‍ നാ​ളി​യാ​നി റോ​ഡ് ഇ​ടി​ഞ്ഞു താ​ഴ്ന്നു. ഇ​തി​നു താ​ഴ് ഭാ​ഗ​ത്തു​ള്ള കാ​പ്പി​ത്തോ​ട്ട​ത്തി​ല്‍ വെ​ള്ളാ​ന്‍, ഇ​ല്ലി​ക്കാ​ട്ടി​ല്‍ രാ​ജ​മ്മ എ​ന്നി​വ​രു​ടെ വീടുകള്‍ക്ക്
അ​പ​ക​ട​ഭീ​ഷ​ണി​യു​ണ്ട്. വെ​ള്ളി​യാ​മ​റ്റം ല​ത്തീ​ന്‍ പ​ള്ളി റോ​ഡി​ലു​ള്ള പാ​ല​ത്തി​നു സ​മീ​പം ചെ​രി​പ്പു​റം കോ​ള​നി​യി​ല്‍ സം​ര​ക്ഷ​ണ​ഭി​ത്തി ഇ​ടി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് വീ​ടു​ക​ള്‍ അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യി. കോ​ഴി​പ്പി​ള്ളി​യി​ലെ ക​മ്യൂ​ണി​റ്റി ഹാ​ളി​ന് മു​ക​ളി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു വീ​ണു. ഇ​വി​ടെ​യാ​ണ് അ​ങ്ക​ണ​വാ​ടി പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്ന​ത്. കോ​ഴി​പ്പ​ള്ളി-​കു​ള​മാ​വ് റോ​ഡി​ലേ​ക്കു മ​ണ്ണി​ടി​ഞ്ഞു വീ​ണ​തി​നെ​ത്തു​ട​ര്‍​ന്ന് ഗ​താ​ഗ​തം ത​ട​സ​പ്പെ​ട്ടു. ഇ​ന്ന​ലെ മ​ണ്ണു​മാ​ന്തി​യ​ന്ത്രം എ​ത്തി​ച്ച് ത​ട​സം നീ​ക്കി.  പ​ന്നി​മ​റ്റ​ത്ത് വ​ട​ക്ക​നാ​റി​ന് കു​റു​കെ​യു​ണ്ടാ​യി​രു​ന്ന ന​ട​പ്പാ​ലം ഒ​ടി​ഞ്ഞു ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഇ​പ്പോ​ള്‍ ഇ​തി​നോ​ട് ചേ​ര്‍​ന്നു​ള്ള ച​പ്പാ​ത്ത് വ​ഴി​യാ​ണ് വാ​ഹ​ന​ങ്ങ​ളും നാ​ട്ടു​കാ​രും സ​ഞ്ച​രി​ക്കു​ന്ന​ത്. വ​ട​ക്ക​നാ​റി​ല്‍ വെ​ള്ളം ഉ​യ​ര്‍​ന്ന​തോ​ടെ ച​പ്പാ​ത്തും മു​ങ്ങി. മു​മ്പ് ച​പ്പാ​ത്തി​ല്‍ വെ​ള്ളം ക​യ​റു​മ്പോ​ള്‍ മ​റു​ക​ര ക​ട​ക്കാ​ന്‍ ന​ട​പ്പാ​ലം ഉ​പ​യോ​ഗി​ച്ചി​രു​ന്നു. ഇ​ത് ത​ക​ര്‍​ന്ന​തോ​ടെ ച​പ്പാ​ത്ത് മു​ങ്ങു​മ്പോ​ള്‍ ആ​ളു​ക​ള്‍ ഇ​രു​ക​ര​യി​ലും കു​ടു​ങ്ങു​ന്ന അ​വ​സ്ഥ​യാ​ണ്.

Related Articles

Back to top button
error: Content is protected !!