IdukkiThodupuzha

ഇടുക്കി മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണം : എംഎല്‍പിഐ

തൊടുപുഴ : ഇടുക്കി മെഡിക്കല്‍ കോളേജ് ആരംഭിച്ചിട്ട് പത്ത് വര്‍ഷം പിന്നിട്ടിട്ടും അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയിട്ടില്ലെന്ന ആരോപണവുമായി എംഎല്‍പിഐ (റെഡ് ഫ്‌ളാഗ്) ജില്ലാ കമ്മിറ്റി. മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ആശുപത്രിയുടെ പ്രവര്‍ത്തനങ്ങള്‍ക്കുമായി അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാത്തതിനെത്തുടര്‍ന്ന് വിദ്യാര്‍ത്ഥികളും രോഗികളും വലയുകയാണ്. ഇടുക്കിയിലെ ജനങ്ങളെ സംബന്ധിച്ച് ഏറെ ആശ്വാസകരമാകേണ്ട ആതുരലായം കൂടിയാണിത്. ആശുപത്രിയില്‍ ലാബ്, ഓപ്പറേഷന്‍ തിയറ്റേര്‍, ക്ലാസ് റൂം, അധ്യാപകര്‍, ഹോസ്റ്റല്‍ എന്നി സൗകര്യങ്ങള്‍ ഒരുക്കും എന്നിവയെല്ലാം വാഗ്ദാനങ്ങളായി മാത്രം അവശേഷിക്കുന്നു. വിവിധ ജില്ലകളില്‍ നിന്നും അനവധി പെണ്‍കുട്ടികളുള്‍പ്പെടെ പഠിക്കുന്ന കോളേജില്‍ പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലും നിര്‍മ്മിച്ചിട്ടില്ല.

മെഡിക്കല്‍ കോളേജിലെ ലാബിലേയ്ക്കും ആശുപത്രിയിലേയ്ക്കും രോഗനിര്‍ണ്ണയത്തിനും ആവശ്യമായ ഉപകരണങ്ങളുള്‍പ്പെടെ എത്തിയിട്ട് മാസങ്ങളായി. അവ ഇന്‍സ്റ്റാള്‍ ചെയ്ത് വിദ്യാര്‍ത്ഥികള്‍ക്കും രോഗികള്‍ക്കും ഉപയുക്തമാക്കുന്നതില്‍ സര്‍ക്കാര്‍ ഗുരുതരമായ വീഴ്ചയാണ് വരുത്തിയത്. വിദ്യാര്‍ത്ഥികള്‍ക്ക് ലാബ് സൗകര്യം അനിവാര്യമായിട്ട് പോലും രണ്ടുവര്‍ഷമായിട്ടും അതിന്റെ പ്രാരംഭ നടപടികള്‍ പോലും നടത്തിയിട്ടില്ല. ഓപ്പറേഷന്‍ തിയറ്റേര്‍ ഇല്ലാത്തതിനാല്‍ അത് സംബന്ധിച്ച ക്ലാസ്സുകളും എടുക്കുന്നില്ല. വിദ്യാര്‍ത്ഥികള്‍ക്കായി എല്ലാ ബ്ലോക്കുകളിലും പഠന മുറി വേണമെന്നിരിക്കെ ഒന്നും പോലും പൂര്‍ത്തീകരിച്ചിട്ടുമില്ല. ഓര്‍ത്തോ, കാര്‍ഡിയോളജി, ഗൈനക്കോളജി എന്നി വിഭാഗത്തിലും പരിശീലനവും നല്‍കുന്നില്ല. എത്രയും വേഗത്തില്‍ മെഡിക്കല്‍ കോളേജില്‍ സൗകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്ന് എംഎല്‍പിഐ ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!