ChuttuvattomThodupuzha

തൊടുപുഴ നഗരസഭയിലെ മൂന്ന് ജീവനക്കാര്‍ക്ക് സമുചിതമായ യാത്രയയപ്പ് നല്‍കി

തൊടുപുഴ : ദീര്‍ഘനാളായി നഗരസഭയില്‍ സേവനമനുഷ്ഠിച്ചുവരുന്ന മൂന്ന് ജീവനക്കാര്‍ക്ക് നഗരസഭ കൗണ്‍സിലും ജീവനക്കാരും സംയുക്തമായി ചേര്‍ന്ന് യാത്രയയപ്പ് നല്‍കി. കഴിഞ്ഞ 28 വര്‍ഷമായി തൊടുപുഴ നഗരസഭയില്‍ ഡഫേദാര്‍ പോസ്റ്റില്‍ ജോലി ചെയ്തുവരുന്ന വി എസ് എം നസീറിനും 23 വര്‍ഷമായി സര്‍വീസില്‍എത്തി കഴിഞ്ഞ ആറു വര്‍ഷമായി ക്ലാര്‍ക്ക് തസ്തികയില്‍ ജോലി ചെയ്ത് വരുന്ന കെ.വി വാസുവിനും കഴിഞ്ഞ 31 വര്‍ഷമായി സാനിറ്റേഷന്‍ വര്‍ക്കര്‍ ആയി ജോലി ചെയ്യുന്ന കെ.കെ ദിവാകരനുമാണ് യാത്രയയപ്പ് നല്‍കിയത്.

നഗരസഭ കൗണ്‍സില്‍ ഹാളില്‍ സംഘടിപ്പിച്ച യാത്രയയപ്പ് യോഗം നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ. ജെസ്സി ആന്റണി ഉദ്ഘാടനം ചെയ്തു. ഏവര്‍ക്കും മാതൃകയായി വ്യത്യസ്ത മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മൂന്ന് ജീവനക്കാരാണ് സര്‍വീസില്‍ നിന്നും വിരമിച്ചതെന്നും ഇവരുടെ സേവനം താല്‍ക്കാലികമായെങ്കിലും നഗരസഭയ്ക്ക് നികത്താനാവാത്തതാണെന്നും നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ പ്രൊഫ ജെസ്സി ആന്റണി പറഞ്ഞു.

ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഷാഹുല്‍ഹമീദ് അധ്യക്ഷത വഹിച്ചു. യോഗത്തില്‍ മുനിസിപ്പല്‍ സെക്രട്ടറി ബിജുമോന്‍ ജേക്കബ്, വിദ്യാഭ്യാസ കല- കായിക കാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ജി രാജശേഖരന്‍ , പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ബിന്ദു പത്മകുമാര്‍ , ആരോഗ്യകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.എ കരീം , കൗണ്‍സിലര്‍മാരായ ജോസഫ് ജോണ്‍, ആര്‍ ഹരി, മുഹമ്മദ് അഫ്‌സല്‍, ജിതേഷ് സി, ജിഷ ബിനു, റസിയ കാസിം, സാബിറ ജലീല്‍, കവിത അജി, സിജി റഷീദ്, സബീന ബിഞ്ചു തുടങ്ങിയവരും ജീവനക്കാരുടെ പ്രതിനിധികളായി മനോജ് കുമാര്‍ , സൂപ്രണ്ടുമാരായ സജിമോന്‍ എടക്കര , കെ. ഇ പത്മാവതി ക്ലീന്‍സിറ്റി മാനേജര്‍ മീരാന്‍ കുഞ്ഞ് , സീനിയര്‍ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ബിജോ മാത്യു , പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പ്രജീഷ് കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.

തുടര്‍ന്ന് കെ.കെ ദിവാകരന്‍, കെ.വി വാസു, വി.എസ് എം നസീര്‍ എന്നിവര്‍ മറുപടി പ്രസംഗവും നടത്തി. സര്‍വീസില്‍ നിന്നും വിരമിച്ച ജീവനക്കാര്‍ക്കുള്ള സ്‌നേഹോപകാരങ്ങളും മെമെന്റോകളും മംഗള പത്രവും നഗരസഭ വൈസ് ചെയര്‍പേഴ്‌സണും മുനിസിപ്പല്‍ സെക്രട്ടറിയും കൗണ്‍സില്‍ പ്രതിനിധികളും ഓഫീസ് മേധാവികളും ചേര്‍ന്ന് മൂവര്‍ക്കും കൈമാറി.

 

Related Articles

Back to top button
error: Content is protected !!