കുമാരമംഗലം പഞ്ചായത്തില്‍ കര്‍ഷക ഗ്രാമസഭകള്‍ക്ക് തുടക്കമായി
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/3b9e4273-33f1-42cd-8f5e-8f4d8277c79e.jpg?resize=780%2C470&ssl=1?v=1719558922)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
കുമാരമംഗലം : കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന തിരുവാതിര ഞാറ്റുവേലയുടെ ഭാഗമായി കുമാരമംഗലം കൃഷിഭവന്റെ മുഴുവന്‍ വാര്‍ഡുകളിലും നടത്തപ്പെടുന്ന കര്‍ഷക ഗ്രാമസഭകള്‍ക്ക് തുടക്കമായി. കൃഷിഭവന് ഹാളില്‍ നടന്ന കര്‍ഷക ഗ്രാമസഭകളുടെ പഞ്ചായത്ത് തല ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഗ്രേസി തോമസ് നിര്‍വഹിച്ചു. കൃഷി ഓഫീസര്‍ പി.ഐ.റഷീദ പദ്ധതിയുടെ വിശദീകരണം നടത്തി. പഞ്ചായത്തംഗങ്ങളായ മായ ദിനേശന്, സുമേഷ് പാറച്ചാലില്‍, അസിസ്റ്റന്റ് കൃഷി ഓഫീസര്‍ കെ.റ്റി. ലേഖ, കൃഷി അസിസ്റ്റന്റ് വി.കെ.ജിന്‍സ്,ജിബി ജോളി, കര്‍ഷകര്‍ എന്നിവര്‍ പങ്കെടുത്തു. കാര്‍ഷിക വികസന കര്‍ഷകക്ഷേമ വകുപ്പിന്റെ വിവിധങ്ങളായ പദ്ധതികള്‍ താഴെ തട്ടില്‍ എത്തിച്ച് തരിശ് കൃഷി ഭൂമികള്‍ കണ്ടെത്തി മുഴുവന്‍ കര്‍ഷകരെയും കാര്‍ഷിക വൃത്തിയിലേക്ക് കൊണ്ടുവരുകയും കര്‍ഷകരുടെ അഭിപ്രായങ്ങള്‍ ക്രോഡീകരിക്കുകയും ചെയ്യുക എന്നതാണ് കര്‍ഷക ഗ്രാമസഭകള്‍ ലക്ഷ്യം വക്കുന്നത്. ജുലൈ ഒന്നുമുതല്‍ മൂന്ന് വരെ പഞ്ചായത്തിലെ വിവിധ മേഖലകളില്‍ വിവിധ വാര്‍ഡുകളുടെ കര്‍ഷക ഗ്രാമസഭകള്‍ നടക്കും. തുടര്‍ന്ന് ജൂലൈ 4 ന് രാവിലെ ഞാറ്റുവേല ചന്തയും നടക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/poster-thodupuzha-new-one-scaled.jpg?resize=708%2C2339&ssl=1)