kodikulamLocal Live

കര്‍ഷക സഭയും ഞാറ്റുവേല ചന്തയും ബുധനാഴ്ച

കോടിക്കുളം : തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് കോടിക്കുളം കൃഷിഭവന്റെ നേതൃത്വത്തില്‍ മൂന്നിന് രാവിലെ 10.30 ന് കോടിക്കുളം കൃഷിഭവന്‍ ഹാള്‍ അങ്കണത്തില്‍ ഞാറ്റുവേല ചന്തയും കര്‍ഷക സഭയും സംഘടിപ്പിക്കും. കോടിക്കുളം പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് ബാബു ടി. വി. ഉദ്ഘാടനം നിര്‍വഹിക്കും. കര്‍ഷകര്‍് ഉത്പാദിപ്പിച്ചിട്ടുള്ള നടീല്‍ വസ്തുക്കള്‍ (വിത്തുകള്‍, തൈകള്‍, നടുതലകള്‍ മുതലായവ) ജൈവ വളങ്ങള്‍ എന്നിവയുടെ വിപണനവും നടത്തും. കൂടാതെ തെങ്ങിന്റെ വിള പരിപാലനവും, കീട രോഗ നിയന്ത്രണവും എന്ന വിഷയത്തില്‍ കൃഷി അസിസ്റ്റന്റ് ഡയറക്ടര്‍ (റിട്ട.) ബിജുമോന്‍ സക്കറിയ കര്‍ഷകര്‍ക്ക് പരിശീലനം നല്‍കും.

 

Related Articles

Back to top button
error: Content is protected !!