ChuttuvattomThodupuzha

ഡിവൈന്‍ മേഴ്സിയില്‍ ദൈവകരുണയുടെ തിരുനാളും കണ്‍വന്‍ഷനും

തൊടുപുഴ : ദൈവകരുണയുടെ തീര്‍ത്ഥാടന കേന്ദ്രമായ ഡിവൈന്‍ മേഴ്സി ഷ്റൈനില്‍ ദൈവകരുണയുടെ തിരുനാള്‍ 29 മുതലും പ്രഥമ ബൈബിള്‍ കണ്‍വന്‍ഷന്‍ ഏപ്രില്‍ രണ്ടുമുതല്‍ അഞ്ചുവരെയും നടക്കുമെന്ന് റെക്ടര്‍ ഫാ.ജോര്‍ജ് ചേറ്റൂര്‍ അറിയിച്ചു. 29ന് രാവിലെ 6.30ന് ടൗണ്‍പള്ളിയില്‍ ദു:ഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍. 8.15ന് ഡിവൈന്‍മേഴ്സി ഗ്രോട്ടോയിലേക്ക് പരിഹാര പ്രദക്ഷിണം. 9.30ന് പീഢാനുഭവ സന്ദേശം-ഫാ.ജോജോ മാരിപ്പാട്ട് വിസി. 30നും 31നും രാവിലെ 5.45ന് വിശുദ്ധകുര്‍ബാന, നൊവേന. വൈകുന്നേരം 4.30ന് ദൈവകരുണയുടെ നൊവേന, ലദീഞ്ഞ്. 5ന് വിശുദ്ധകുര്‍ബാന, സന്ദേശം. ഒന്നിന് രാവിലെ 5.45ന് വിശുദ്ധകുര്‍ബാന, നൊവേന. 4.30ന് ദൈവകരുണയുടെ നൊവേന. 5ന് വിശുദ്ധകുര്‍ബാന-ഫാ.ജോസഫ് നിരവത്ത്. 6.30ന് ദൈവകരുണയുടെ ജപമാല. രണ്ടിനും മൂന്നിനും നാലിനും ഇതേ സമയങ്ങളില്‍ നടക്കുന്ന തിരുക്കര്‍മങ്ങള്‍ക്ക് മോണ്‍.പയസ് മലേക്കണ്ടത്തില്‍, ഫാ.ജോസ് പൊതൂര്‍, ഫാ.മാത്യു മഞ്ഞക്കുന്നേല്‍ എന്നിവര്‍ കാര്‍മികത്വം വഹിക്കും.

അഞ്ചിന് രാവിലെ 5.30നും 7.15നും 9.15നും വിശുദ്ധകുര്‍ബാന. 11ന് വിശുദ്ധകുര്‍ബാന, സന്ദേശം-ആര്‍ച്ച് ബിഷപ് മാര്‍ മാത്യു മൂലക്കാട്ട്. 4.30ന് ദൈവകരുണയുടെ നൊവേന. 5ന് വിശുദ്ധകുര്‍ബാന-ഫാ.തോമസ് ചെറുപറമ്പില്‍. 6ന് രാവിലെ 5.45ന് വിശുദ്ധകുര്‍ബാന, നൊവേന. 9.30ന് ദെവകരുണയുടെ നൊവേന, തിരുനാള്‍ കൊടിയേറ്റ്, വിശുദ്ധകുര്‍ബാന- ഫാ.സ്റ്റാന്‍ലി കുന്നേല്‍. 5ന് വിശുദ്ധകുര്‍ബാന-കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. 7ന് ദൈവകരുണയുടെ തിരുനാള്‍.രാവിലെ 5.30നും 7.30നും 9.30നും 11.30നും വിശുദ്ധകുര്‍ബാന. 4.45ന് തിരുനാള്‍ കുര്‍ബാന, സന്ദേശം-മാര്‍ ജോര്‍ജ് മഠത്തിക്കണ്ടത്തില്‍. 6.15ന് കരുണയുടെ ജപമാല ചൊല്ലി തിരിപ്രദക്ഷിണം. 7.30ന് പാച്ചോര്‍നേര്‍ച്ച.

Related Articles

Back to top button
error: Content is protected !!