Local LiveMuttom

വിദ്യാര്‍ത്ഥിനികളെ സീറ്റിലിരിക്കാന്‍ അനുവദിച്ചില്ല : കണ്ടക്ടറെ വിളിച്ചു വരുത്തി പോലീസ്

മുട്ടം : വിദ്യാര്‍ത്ഥിനികളെ സീറ്റിലിരുന്ന് യാത്ര ചെയ്യാന്‍ അനുവദിച്ചില്ല മുട്ടം പോലീസില്‍ പരാതി നല്‍കി കോളപ്ര സ്വദേശി. തൊടുപുഴ മൂലമറ്റം റൂട്ടില്‍ സര്‍വീസ് നടത്തുന്ന സ്വകാര്യ ബസിനെതിരെയാണ് കോളപ്ര സ്വദേശി സുനില്‍ കുമാര്‍ പോലീസില്‍ പരാതി നല്‍കിയത്. വെള്ളിയാഴ്ച വൈകിട്ട് തൊടുപുഴയില്‍ നിന്നും പുറപ്പെട്ട ബസില്‍ ഇരുന്ന് യാത്ര ചെയ്ത വിദ്യാര്‍ത്ഥിനികളെ കണ്ടക്ടര്‍ നിര്‍ബന്ധപൂര്‍വം സീറ്റില്‍ നിന്നും എഴുന്നേല്‍പ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.

സ്വകാര്യ ബസുകളില്‍ യാത്ര ചെയ്യുന്ന വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറരുത് എന്ന ബാലാവകാശ കമ്മീഷന്റെ ഉത്തരവ് നിലനില്‍ക്കെയാണ് ചില സ്വകാര്യ ബസിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികളോട് ഇത്തരത്തില്‍ മോശമായി പെരുമാറുന്നത്. പരാതിയെത്തുടര്‍ന്ന് വെള്ളിയാഴ്ച ബസ് കണ്ടക്ടറോട് പോലീസ് സ്റ്റേഷനില്‍ ഹജരാകന്‍ എസ്എച്ച്ഒ ആവശ്യപ്പെട്ടുരുന്നു. സ്റ്റേഷനിലെത്തിയ കണ്ടക്ടറിനോട് പോലീസ് നിയമ വശങ്ങള്‍ പറഞ്ഞ് മനസിലാക്കിക്കൊടുക്കുകയും, ഇത്തരം കാര്യങ്ങള്‍ ഇനി ആവര്‍ത്തിച്ചാല്‍ ബസിന്റെ പെര്‍മിറ്റ് ഉള്‍പ്പെടെ റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിനോട് ശുപാര്‍ശ ചെയ്യുമെന്നും പറഞ്ഞു. മേലില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലായെന്ന് സ്റ്റേഷനില്‍ കണ്ടക്ടര്‍ എഴുതി നല്‍കിയിട്ടുണ്ട്.

Related Articles

Back to top button
error: Content is protected !!