ChuttuvattomThodupuzha

തൊടുപുഴ അന്നപൂര്‍ണേശ്വരി ക്ഷേത്രത്തില്‍ ഉത്സവവും പൊങ്കാല മഹോത്സവവും ഇന്ന് മുതല്‍

തൊടുപുഴ: ശ്രീ അന്നപൂര്‍ണേശ്വരി നവഗ്രഹ ഭദ്രകാളി ക്ഷേത്രത്തിലെ ഉത്സവവും പൊങ്കാല മഹോത്സവവും ദ്രവ്യകലശവും ഇന്ന് മുതല്‍ 26 വരെ നടത്തും. ക്ഷേത്രം തന്ത്രി മനയത്താറ്റ് അനില്‍ ദിവാകരന്‍ നമ്പൂതിരി, ക്ഷേത്രം മേല്‍ശാന്തി ബ്രഹ്‌മശ്രീ കൈതപ്രം നാരായണന്‍ നമ്പൂതിരി എന്നിവരുടെ മുഖ്യകാര്‍മികത്വത്തിലാണ് ചടങ്ങുകള്‍. ഇന്ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, നിര്‍മാല്യ ദര്‍ശനം, 6ന് ഗണപതി ഹോമം, 9ന് നവഗ്രഹ പൂജ, 10.30ന് വിശേഷാല് പൂജകള്‍ എന്നിവ നടന്നു. വൈകിട്ട് 6.30ന് ദീപാരാധന, തുടര്‍ന്ന് ആചാര്യ വരണം.
22ന് രാവിലെ 6.45ന് ബിംബശുദ്ധി കലശപൂജകള്‍, ബ്രഹ്‌മകലശപൂജകള്‍, പരികലശ പൂജകള്‍, ബിബംശുദ്ധി കലശാഭിഷേകങ്ങള്‍, ഉഷഃപൂജകള്‍, 9.15ന് നവഗ്രഹപൂജ, വൈകിട്ട് 5.30ന് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തില്‍ നിന്ന് താലപ്പൊലി എതിരേല്‍പ്പ്. തുടര്‍ന്ന് 6.30ന് വിശേഷാല്‍ ദീപാരാധന, 8ന് ഭരതനാട്യം, 8.10ന് തിരുവാതിര, 8.30ന് പ്രസാദകഞ്ഞി. 23ന് രാവിലെ പതിവ് പൂജകള്‍ 9ന് വിശേഷാല്‍ നവഗ്രഹപൂജ, 10ന് ആയില്യംപൂജ, വൈകിട്ട് 5ന് നടതുറക്കല്‍, 7ന് ദീപാരാധന.

24ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, 6ന് നിര്‍മ്മാല്യ ദര്‍ശനം, 9.30ന് മേല്‍ശാന്തി പണ്ടാര അടുപ്പില്‍ അഗ്നി പകരുന്നതോടെ പൊങ്കാല ആരംഭിക്കും. 10.30ന് നവഗ്രഹപൂജ, 12ന് പൊങ്കാല നിവേദ്യം, 12.45ന് ദര്‍ശനപ്രാധാന്യമുള്ള മകംതൊഴല്‍, വലിയ കാണിക്ക, 1ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5ന് നടതുറക്കല്‍, 7ന് വിശേഷാല്‍ ദീപാരാധന. 25ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, 6ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം, 9ന് നവഗ്രഹപൂജ, 11ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 5.30ന് പൂരം എഴുന്നള്ളിപ്പ്, മണക്കാട് നെല്ലിക്കാവ് ഭഗവതി ക്ഷേത്രസന്നിധിയില്‍ നിന്നും നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്റെയും ആട്ടക്കാവടിയുടെയും അകമ്പടിയോടെ ആരംഭിക്കുന്നു. 6ന് മുണ്ടേക്കല്ല് സബ് സ്റ്റേഷന് സമീപം എഴുന്നള്ളിപ്പിനോടനുബന്ധിച്ച് കൂത്താട്ടുകുളം കലാലയ ഗിരീഷും സംഘവും സ്‌പെഷ്യല്‍ പഞ്ചാരിമേളം അവതരിപ്പിക്കും. എഴുന്നള്ളിപ്പ് ക്ഷേത്രത്തില്‍ എത്തിച്ചേരുമ്പോള്‍ വിശേഷാല്‍ ദീപാരാധന. 8.30ന് പ്രസാദകഞ്ഞി.26ന് രാവിലെ 5.30ന് പള്ളിയുണര്‍ത്തല്‍, 6ന് നിര്‍മ്മാല്യ ദര്‍ശനം, അഭിഷേകം, മലര്‍ നിവേദ്യം, 9ന് നവഗ്രഹപൂജ, 10ന് ഉത്രംപൂജ, 11ന് വിശേഷാല്‍ പൂജകള്‍, വൈകിട്ട് 5ന് നടതുറക്കല്‍, 6.30ന് വിശേഷാല്‍ ദീപാരാധന.

 

Related Articles

Back to top button
error: Content is protected !!