ChuttuvattomThodupuzha

ഉടുമ്പന്നൂര്‍ – മങ്കുഴി – മഞ്ചിക്കല്ലില്‍ തീപിടിത്തം

ചീനിക്കുഴി: ഉടുമ്പന്നൂരില്‍ – മങ്കുഴി – മഞ്ചിക്കല്ല് റോഡരികിലെ പുരയിടത്തിനു തീ പിടിച്ചു. റബര്‍ മരങ്ങള്‍ വെട്ടി നീക്കി കാടു പടര്‍ന്നു കിടന്ന തോട്ടത്തിലാണ് തീ പിടിച്ചത്.ബാങ്ക് ജപ്തി ചെയ്ത സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് ഞായറാഴ്ച രാവിലെ 10ഓടെ തീ പടര്‍ന്നത്. പഞ്ചായത്തംഗം ജോണ്‍സന്റെ നേതൃത്വത്തില്‍ നാട്ടുകാരും തൊടുപുഴയില്‍ നിന്നെത്തിയ അഗ്‌നിരക്ഷാസേനയും ചേര്‍ന്ന് തീയണച്ചതിനാല്‍ സമീപപ്രദേശങ്ങളിലേക്ക് തീ പടര്‍ന്നില്ല.

 

Related Articles

Back to top button
error: Content is protected !!