Uncategorized

5ജി വരുന്നു; സിം മാറ്റേണ്ടി വരുമോ, പുതിയ ഫോൺ വാങ്ങണമോ?

ന്യൂഡല്‍ഹി: 5ജി സേവനങ്ങള്‍ അധികം വൈകാതെ തന്നെ ഇന്ത്യയില്‍ ആരംഭിക്കും. എയര്‍ടെല്‍ സെപ്തംബര്‍ തുടക്കത്തോടെ അവരുടെ 5ജി സേവനങ്ങള്‍ തുടങ്ങുമെന്നാണ് റിപ്പോര്‍ട്ട്.4ജിയെക്കാള്‍ പത്തിരട്ടി വേഗതയായിരിക്കും 5ജിയ്ക്ക് ഉണ്ടാകുക. പക്ഷേ 5ജി സപ്പോര്‍ട്ട് ചെയ്യുന്നവയില്‍ മാത്രമേ ഈ സേവനം ലഭ്യമാകൂ. ഇപ്പോള്‍ ഇറങ്ങുന്ന പല സ്മാര്‍ട്ട്‌ഫോണുകളിലും 5ജി കണക്ടിവിറ്റിയുണ്ട്. എന്നാല്‍ എല്ലാവരുടെയും ഫോണില്‍ 5ജിയുണ്ടോ എന്നത് സംബന്ധിച്ച വിവരങ്ങള്‍ ലഭ്യമല്ല.ഒരേ പേരിലുള്ള ഫോണുകളില്‍ 5ജി സേവനം സപ്പോര്‍ട്ടും ചെയ്യുന്നതും അല്ലാത്തതുമായ വേര്‍ഷന്‍ ഇറങ്ങുന്നുണ്ട്. ഫോണില്‍ 5 ജി സപ്പോര്‍ട്ട് ചെയ്യുമോ എന്നറിയാന്‍ എളുപ്പമാണ്. അതില്‍ മികച്ച മാര്‍ഗ്ഗം ഫോണിന്റെ സവിശേഷതകള്‍ ഓണ്‍ലൈനില്‍ പരിശോധിക്കുക എന്നതാണ്. വിശ്വസനീയമായ ടെക്ക് വെബ്‌സൈറ്റുകളിലോ ഫോണ്‍ ബ്രാന്‍ഡിന്റെ തന്നെ വെബ്‌സൈറ്റിലോ ഫോണിലെ കണക്റ്റവിറ്റി ഓപ്ഷനുകള്‍ സംബന്ധിച്ച വിവരങ്ങള്‍ ഉണ്ടാവും.ആന്‍ഡ്രോയിഡ് ഫോണ്‍ സെറ്റിങ്‌സില്‍ സിം ആന്‍ഡ് നെറ്റ്‌വര്‍ക്ക്‌സ് സൈറ്റിങ്‌സ് സന്ദര്‍ശിച്ചാല്‍ പ്രിഫേര്‍ഡ് നെറ്റ്‌വര്‍ക്ക് ടൈപ്പ് ഓപ്ഷനില്‍ 2ജി, 3ജി, 4ജി, 5ജി,

എന്നിങ്ങനെയുള്ള ഓപ്ഷനുകള്‍ കാണാം. ഫോണില്‍ 5ജി കണക്റ്റിവിറ്റിയും കുറഞ്ഞത് 4ജി സിംകാര്‍ഡും ഉണ്ടെങ്കില്‍ മാത്രമേ ഈ ലിസ്റ്റില്‍ 5ജി കാണിക്കുകയുള്ളൂ. ഇപ്പോഴത്തെ 4ജി സിമ്മുകള്‍ ഉപയോഗിച്ച് തന്നെ 5ജി നെറ്റ് വര്‍ക്ക്ഉപയോഗിക്കാന്‍ കഴിയും.3ജിയില്‍നിന്ന് 4ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വന്ന സമയം ഓര്‍മയില്ലേ ? അതുപോലെ സിംകാര്‍ഡ് 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യേണ്ടി വരില്ല. അഥവാ അങ്ങനെയൊരു ആവശ്യം വന്നാല്‍ അതാത് ടെലികോം സേവന ദാതാക്കള്‍ഉപഭോക്താക്കളെ ബന്ധപ്പെടും. കഴിഞ്ഞ ദിവസം ലേലത്തില്‍ സ്വന്തമാക്കിയ 5ജി സ്‌പെക്ട്രത്തിന് വേണ്ടി അഡ്വാന്‍സായി

തുകയടച്ച് എയര്‍ടെല്‍ രംഗത്തെത്തിയിരുനതുകയടച്ച് എയര്‍ടെല്‍ രംഗത്തെത്തിയിരുന്നു. നല്‍കേണ്ട ആകെ തുകയില്‍ നിന്ന് 8312.4 കോടി രൂപയാണ് ഭാരതി എയര്‍ടെല്‍ ടെലികോം വകുപ്പിന് നല്‍കിയിരിക്കുന്നത്.20 വര്‍ഷങ്ങളായി തവണകളായി തുക അടയ്ക്കാനുള്ള അനുമതി ടെലികോം വകുപ്പ് കമ്പനിയ്ക്ക് നല്‍കിയിട്ടുണ്ട്. ഇതില്‍ നാലുവര്‍ഷത്തെ തുകയാണ് മുന്‍കൂറായി എയര്‍ടെല്‍ നല്‍കിയിരിക്കുന്നത്.വരുന്ന നാലു വര്‍ഷത്തെ ബാധ്യതകളില്‍ നിന്ന് രക്ഷപ്പെടാന്‍ ഇത് എയര്‍ടെല്ലിനെ സഹായിക്കും. 5ജി വിന്യാസം സംബന്ധിച്ച് പ്രവര്‍ത്തിക്കാനും കമ്ബനിയെ ഈ കാലയളവ് സഹായിക്കും.റിലയന്‍സിന്റെ ജിയോയും 7864 കോടി രൂപ ആദ്യതവണയായി അടച്ചിട്ടുണ്ട്.അദാനി ഡാറ്റ നെറ്റ് വര്‍ക്ക്‌സ് 18.94 കോടി രൂപയും വോഡഫോണ്‍ ഐഡിയ 1679 കോടി രൂപയും അടച്ചു കഴിഞ്ഞു. 3,848.88 കോടി രൂപ മുന്‍കൂറായി നല്‍കിയ ശേഷം ബാക്കിതുക 19 ഗഡുക്കളായി നല്‍കുന്നതിനുള്ള അവസരം കമ്പനിക്ക് നല്‍കിയിരുന്നു. 8,312 കോടി രൂപ മുന്‍കൂറായി നല്‍കി എയര്‍ടെല്‍.

 

Related Articles

Back to top button
error: Content is protected !!