Thodupuzha

വിളവെടുപ്പ് ആഘോഷമാക്കി കുട്ടികര്‍ഷകര്‍

കലയന്താനി : കലയന്താനി സെന്റ് ജോര്‍ജ്ജസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന വിളവെടുപ്പ് ആഘോഷമാക്കി കുട്ടികര്‍ഷകര്‍. സ്‌കൂളിലെ എന്‍.എസ്.എസ്,സ്‌കൗട്ട് ആന്‍ഡ് ഗൈഡ് എന്നിവയുടെ നേതൃത്വത്തില്‍ സ്‌കൂള്‍ വളപ്പില്‍ നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് ആഘോഷമാക്കി മാറ്റിയത്. ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാത്യു കെ ജോണ്‍ വിളവെടുപ്പ് ഉത്സവം ഉദ്ഘാടനം ചെയ്തു. ആലക്കോട് കൃഷി ഓഫീസര്‍ ആര്യാംബ റ്റി.ജി, അഗ്രികള്‍ച്ചറല്‍ അസിസ്റ്റന്റ് അന്‍സല്‍നാ ദിലീപ്, പ്രിന്‍സിപ്പല്‍ ടോമി ഫിലിപ്പ്,ഹെഡ്മാസ്റ്റര്‍ ഫാ. ആന്റണി പുലിമലയില്‍ എന്നിവര്‍ വിദ്യാര്ഡത്ഥികളെ അനുമോദിച്ചു. ചേമ്പ്,ചേന, കാച്ചില്‍, ഇഞ്ചി, മഞ്ഞള്‍, തക്കാളി, വെണ്ട,പയര്‍, കോളിഫ്‌ലവര്‍, കാബേജ്, വഴുതന, ചീര, പച്ചമുളക് തുടങ്ങിയവയുടെയും വിളവെടുപ്പ് കുട്ടികള്‍ നടത്തിയിരുന്നു. കുട്ടികളില്‍ ഒരു കാര്‍ഷിക സംസ്‌കാരം രൂപപ്പെടുത്തിയെടുക്കുക, ജൈവകൃഷിയെ പ്രോത്സാഹിപ്പിക്കുക തുടങ്ങിയവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ അനില്‍ എം ജോര്‍ജ് പറഞ്ഞു. കപ്പ വിറ്റ് കിട്ടുന്ന തുക ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി കൈമാറാനാണ് കുട്ടികളുടെ തീരുമാനം.സ്‌കൗട്ട് മാസ്റ്റര്‍ ജോബിന്‍ ജോര്‍ജ്, എന്‍.എസ്.എസ് അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസര്‍ മേരി എസ്, അനധ്യാപകരായ എബിന്‍ എം മാത്യു, രാജേഷ് ടി ജെ, സണ്ണി എം എസ്, തുടങ്ങിയവരാണ് കൃഷിയ്ക്ക് നേതൃത്വം നല്‍കി. ആലക്കോട് കൃഷി ഓഫീസിന്റെ സഹകരണത്തോടെയാണ് സ്‌കൂളിലെ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ച് നടപ്പിലാക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!