ChuttuvattomThodupuzha

വനം മന്ത്രി ഉണര്‍ന്ന് പ്രവര്‍ത്തിക്കണം: എന്‍.എ. മുഹമ്മദ്കുട്ടി

തൊടുപുഴ : രൂക്ഷമായ വന്യമൃഗശല്യം മൂലം മനുഷ്യ ജീവനുകള്‍ പൊലിയുകയും, കൃഷിദേഹണ്ഡങ്ങള്‍ നശിക്കുകയും അതുവഴി കോടിക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങളും അപരിഹാര്യമയ വിനാശങ്ങളും ഉണ്ടാകുമ്പോള്‍ വനംവകുപ്പ് മന്ത്രി എ.കെ. ശശീന്ദ്രന്‍ കുറ്റകരമായ മൗനമാണ് പാലിക്കുന്നതെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് എന്‍.എ. മുഹമ്മദ്കുട്ടി ആരോപിച്ചു. തൊടുപുഴ വിനായക ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ നേതൃയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. തൊടുപുഴ പട്ടണത്തിന് സമീപം പോലും കഴിഞ്ഞ 4 ആഴ്ചകളായി പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചിട്ടും അതിനെ പിടികൂടുന്നതിനോ തുരുത്തുന്നതിനോ വനം വകുപ്പിന് കഴിഞ്ഞിട്ടില്ല. പുലിയുടെ ഉപദ്രവം മൂലം ആരുടെയെങ്കിലും ജീവന്‍ അപായപ്പെടുവാനാണോ വനം മന്ത്രി കാത്തിരിക്കുന്നതെന്നും മുഹമ്മദ്കുട്ടി ചോദിച്ചു.

എന്‍സിപി ഇടുക്കി ജില്ലാ പ്രസിഡന്റ് അഡ്വ. ഷാജി തെങ്ങുംപിള്ളില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. കെ. ഷംസുദ്ദീന്‍, ജില്ലാ ജനറല്‍ സെക്രട്ടറി ഷൈജു അട്ടക്കളം, നാഷണലിസ്റ്റ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ചിപ്പ് ജോര്‍ജ് ചിറമേല്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ സിയാദ് പറമ്പില്‍, കെ.എം. പൈലി, റ്റി.എ. ഓമന, ദൗലത്ത് അസീസ്, മേഴ്സി തോമസ്, പി.പി. അനില്‍കുമാര്‍, ബിജോ കൊല്ലപ്പിള്ളില്‍, ബ്ലോക്ക് പ്രസിഡന്റുമാരായ പ്രകാശ് മാസ്റ്റര്‍, അനില്‍ രാജാക്കാട്, ഫിലിപ്പ് തോമസ്, എബ്രഹാം ഈറ്റക്കല്‍ , നാഷണലിസ്റ്റ് ലേബര്‍ കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് ബഷീര്‍ മാഞ്ഞുമറ്റത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

 

 

Related Articles

Back to top button
error: Content is protected !!