Thodupuzha

തായ്‌കൊണ്ടോ  അസോസിയേഷന്‍ രൂപീകരിച്ചു

കരിമണ്ണൂര്‍: ജില്ലാ തായ്‌കൊണ്ടോ അസോസിയേഷന്‍ രൂപീകരണയോഗം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി എസ്. മധുസൂദനന്‍ (റിട്ട. പോലീസ് കമാന്റോ ട്രെയിനര്‍ ), സംസ്ഥാന ആക്ടിങ് പ്രസിഡന്റ് ഡോ. വി. ഗബ്രിയേല്‍ (മുന്‍ പൊതുവിദ്യാഭ്യാസ സ്‌പോര്‍ട്‌സ് ഡയറക്ടര്‍) സംസ്ഥാന ഭാരവാഹികളായ നാസര്‍ സി.കെ, നൂര്‍ദീന്‍, പരിശീലകാരായ ബേബി എബ്രഹാം, എബി ബേബി എന്നിവര്‍ പങ്കെടുത്തു. ഭാരവാഹികളായി സീനത്ത് ടി. എം (പ്രസിഡന്റ്), വൈസ് പ്രസിഡന്റ് – ബിനീഷ് വടക്കന്‍ (രാജാക്കാട് ), സെക്രട്ടറി- സലീം എ, ട്രഷറര്‍ റിന്റു സെബാസ്റ്റിയന്‍, ജോയിന്റ് സെക്രട്ടറി- സുജിത്ത് (രാജാക്കാട് ), എക്‌സിക്യൂട്ടീവ് അംഗങ്ങളായി എല്‍ദോ ഷാജി, സിന്റോ ജോസഫ്, പ്രണവ് ഷാജി, അനിത്ര ബോസ് എന്നിവരെ തെരഞ്ഞെടുത്തു.

Related Articles

Back to top button
error: Content is protected !!