ChuttuvattomThodupuzha

എഫ് എസ് ഇ റ്റി ഒ ജില്ലാ കമ്മിറ്റി : ജില്ലാതല വനിതാ ദിനാചരണം സംഘടിപ്പിച്ചു

തൊടുപുഴ : സര്‍വ്വദേശീയ വനിതാ ദിനത്തിന്റെ ഭാഗമായി എഫ് എസ് ഇ റ്റി ഒ ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാതല വനിതാ ദിനാചരണം സംഘടിപ്പിച്ചു. തൊടുപുഴ കെജി ഒഎ ഹാളില്‍ ചേര്‍ന്ന സര്‍വ്വദേശീയ വനിതാദിനാചരണം സ്ത്രീ സമൂഹവും സമകാലീന ഇന്ത്യയും എന്ന വിഷയത്തെ അധികരിച്ച് പ്രഭാഷണം നടത്തി കൊണ്ട് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് ശൈലജ സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ എല്‍ എസ് എസ് എ പ്രസിഡന്റ് കെ ഷൂജ അഭിവാദ്യം ചെയ്തു . എഫ് എസ് ഇ ടി ഒ ജില്ല വനിത കമ്മറ്റിയുടെ ചെയര്‍പേഴ്‌സണ്‍ അപര്‍ണ നാരായണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ സെക്രട്ടറി സി എസ് മഹേഷ്, കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സെക്രട്ടറിയേറ്റ് അംഗം നീനാഭാസ്‌കരന്‍ എന്നിവര്‍ പ്രസംഗിച്ചു.

രാജ്യത്ത് അധികാരത്തില്‍ ഇരിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ ജനവിരുദ്ധ നവലിബറല്‍ നയങ്ങള്‍ കൂടുതലും ബാധിക്കുന്നത് സ്ത്രീകളെയാണ് പണപ്പെരുപ്പം, വിലക്കയറ്റം, പട്ടിണി, ദാരിദ്ര്യം, തൊഴിലില്ലായ്മ എന്നിവയും രാജ്യത്തെ സ്ത്രീകളെ തീവ്രമായി ബാധിച്ചിരിക്കുന്നു. കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് സ്ത്രീകള്‍ക്കെതിരായ ആക്രമണങ്ങള്‍ വന്‍തോതില്‍ വര്‍ദ്ധിച്ചു. മണിപ്പൂര്‍ കലാപത്തില്‍ നഗ്നരായി നടത്തപ്പെട്ട സ്ത്രീകള്‍ മുതല്‍ അന്തര്‍ ദേശീയ മത്സരങ്ങളില്‍ രാജ്യത്തിന് വേണ്ടി മെഡല്‍ നേടിയ വനിതാ കായികതാരങ്ങള്‍ വരെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയാകുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. എന്നാല്‍ കമ്പോള നയങ്ങള്‍ക്ക് ബദല്‍ സൃഷ്ടിച്ചു മുന്നോട്ടുപോകുന്ന കേരളം സ്ത്രീ സംരക്ഷണത്തിനും ശാക്തീകരണത്തിനും പുതിയ മാതൃക തീര്‍ത്തിരിക്കുകയാണെന്നും ഇതിന്റെയടിസ്ഥാനത്തില്‍ എഫ് എസ് ഇ ടി ഒ ജില്ലാ വനിതാ സബ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മാര്‍ച്ച് 6,7 തീയതികളില്‍ ജില്ലയിലാകെ ഓഫീസ് കേന്ദ്രങ്ങളിലും സ്‌കൂളുകളിലും വനിതാ കൂട്ടായ്മകള്‍ നടത്തിയതിന്റെ തുടര്‍ച്ചയായാണ് ജില്ലാതല വനിതാ ദിനാചരണം സംഘടിപ്പിച്ചതെന്നും ഭാരവാഹികള്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!