Karimannor
വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് കരിമണ്ണൂര്‍ പഞ്ചായത്ത് അഞ്ച് ലക്ഷം നല്‍കി


കരിമണ്ണൂര്‍: മുഖ്യമന്ത്രിയുടെ വാക്‌സിന്‍ ചലഞ്ചിലേയ്ക്ക് കരിമണ്ണൂര്‍ പഞ്ചായത്ത് അഞ്ച് ലക്ഷം രൂപ കൈമാറി. മന്ത്രി റോഷി അഗസ്റ്റിന് അഞ്ച് ലക്ഷം രൂപയുടെ ചെക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാംസണ്‍ അക്കക്കാട്ട്, ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍ ബിജി ജോമോന്‍, സെക്രട്ടറി ഷാജു എന്നിവര്‍ ചേര്‍ന്ന് കൈമാറി. ജില്ലാ കലക്ടര്‍ എച്ച്. ദിനേശന്‍, വാഴൂര്‍ സോമന്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ. ഫിലിപ്പ് തുടങ്ങിയവര്‍ പങ്കെടുത്തു.
