ChuttuvattomKudayathoorThodupuzha

കാഞ്ഞാര്‍ ടൗണിനു സമീപം മാലിന്യക്കൂമ്പാരം

കാഞ്ഞാര്‍ : ടൗണിനോടു ചേര്‍ന്ന് മാലിന്യക്കൂമ്പാരം. മലങ്കര ജലാശയത്തിനു സമീപത്താണ് മാലിന്യങ്ങള്‍ തള്ളിയിരിക്കുന്നത്.കൂട്ടിയിട്ടിരിക്കുന്ന മാലിന്യം മഴ പെയ്താല്‍ മലങ്കര ജലാശയത്തിലേക്ക് ഒലിച്ചിറങ്ങും. ടൗണിലെ വ്യാപാരികളടക്കമുള്ളവരാണ് ഇവിടെ മാലിന്യങ്ങള്‍ തള്ളുന്നതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.കുടയത്തൂര്‍ പഞ്ചായത്ത് ഓഫീസിനു സമീപത്തു തന്നെയാണ് മാലിന്യം കൂട്ടിയിട്ടിരിക്കുന്നത്. മാലിന്യക്കൂമ്പാരത്തിന് സമീപം നിരവധി കുടിവെള്ള സ്രോതസുകളും ഉണ്ട്. മഴ പെയ്താല്‍ മാലിന്യം ജലസംഭരണിയിലേക്കും സമീപത്തെ കിണറുകളിലേക്കും ഒലിച്ചിറങ്ങുമെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടി. ഇത് ഏറെ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നും മാലിന്യക്കൂമ്പാരം നീക്കി പ്രദേശം വൃത്തിയാക്കണമെന്നും പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!