ChuttuvattomMoolammattam

ആലിന്‍ചുവടിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം തള്ളുന്നു

മൂലമറ്റം: തൊടുപുഴ-പുളിയന്‍മല സംസ്ഥാന പാതയില്‍ അറക്കുളം ആലിന്‍ചുവടിന് സമീപം ചാക്കില്‍ കെട്ടിയ നിലയില്‍ മാലിന്യം തള്ളുന്നതായി പരാതി. രാത്രിയുടെ മറവില്‍ വാഹനങ്ങളില്‍ എത്തിച്ചാണ് റോഡരികിലേക്ക് മാലിന്യം തള്ളുന്നത് എന്നാണ് സൂചന. കഴിഞ്ഞ ദിവസം ചാക്കില്‍ കെട്ടി മാലിന്യം തള്ളിയതിന് സമീപത്താണ് നിരവധി കുടുംബങ്ങള്‍ ഉപയോഗിക്കുന്ന ജലസ്രോതസുള്ളത്. ഇവിടെ നിന്നും റോഡിന്റെ താഴെ ഭാഗങ്ങളില്‍ ഉള്ളവര്‍ വീട്ടാവശ്യത്തിന് വെള്ളം കൊണ്ടു പോകുന്നുണ്ട്. ചാക്കില്‍ കെട്ടിയ നിലയില്‍ കാണുന്ന മാലിന്യങ്ങള്‍ തെരുവ് നായകള്‍ ചാക്ക് പൊട്ടിച്ച് പരിസരമാകെ പരത്തുന്നതും പതിവാണ്. മഴ കൂടി പെയ്യുന്നതോടെ മാലിന്യം ഒഴുകി സമീപത്തെ ജലസ്രോതസുകളില്‍ എത്തിച്ചേരും.ഇത് നിരവധി ആരോഗ്യ പ്രശ്നങ്ങള്‍ക്ക് കാരണമാകും. മാലിന്യം തള്ളാന്‍ സുരക്ഷിത സ്ഥലമായിട്ടാണ് പലരും ഈ പ്രദേശത്തെ കാണുന്നത്. റോഡരികില്‍ മാലിന്യം തള്ളുന്നവരെ കണ്ടു പിടിക്കാന്‍ ചാക്കില്‍ കെട്ടി തള്ളുന്ന ചാക്ക് തുറന്ന് പരിശോധിച്ചാല്‍ ഉടമയെ കണ്ടെത്താനാവും. പഞ്ചായത്തും ആരോഗ്യ വകുപ്പും അതിന് തയ്യാറാകണമെന്നും കടുത്ത ശിക്ഷ കൊടുത്താല്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുമെന്നും നാട്ടുകാര്‍ പറഞ്ഞു. ഇത്തരം നിരവധി സംഭവങ്ങള്‍ അറക്കുളം പഞ്ചായത്തിന്റെ പല പ്രദേശങ്ങളിലും ആവര്‍ത്തിക്കപെടുന്നുണ്ടന്നും നാട്ടുകാര്‍ പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!