ChuttuvattomThodupuzha

റോഡില്‍ മാലിന്യം തള്ളി ; 5000 രൂപ പിഴയടപ്പിച്ച് ഉടുമ്പന്നൂര്‍ പഞ്ചായത്ത്

ഉടുമ്പന്നൂര്‍ : ഉപയോഗിച്ച ഡയപ്പറുകളും മെഡിക്കല്‍ മാലിന്യങ്ങളും റോഡില്‍ ഉപേക്ഷിച്ച് പോയ കോതമംഗലം സ്വദേശിനിയില്‍ നിന്നും 5000 രൂപ പിഴ ഈടാക്കി ഉടുമ്പന്നൂര്‍ പഞ്ചായത്ത്. കോതമംഗലത്തു നിന്നും ഉടുമ്പന്നൂര്‍ വഴി കട്ടപ്പനയ്ക്ക് യാത്ര ചെയ്ത കോതമംഗലം സ്വദേശിനിയാണ് യാത്രാമദ്ധ്യേ ഉപ്പുകുന്ന് പ്രദേശത്ത് റോഡില്‍ മാലിന്യം ഉപേക്ഷിച്ച് പോയത്. പിന്നീട് ഇതുവഴി യാത്ര ചെയ്ത പഞ്ചായത്ത് പ്രസിഡന്റ് എം. ലതീഷ് മാലിന്യനിക്ഷേപം ശ്രദ്ധയില്‍പ്പെട്ടതിനേത്തുടര്‍ന്ന് ഡ്രൈവര്‍ സതീഷ് നാരായണന്റെ സഹായത്തോടെ നടത്തിയ പരിശോധനയില്‍ മാലിന്യത്തില്‍ നിന്നും ലഭിച്ച ആശുപത്രി ബില്ലില്‍ കണ്ട ഫോണ്‍ നമ്പറില്‍ ബന്ധപ്പെട്ട് ആളെ വിളിച്ച് വരുത്തി പിഴ അടപ്പിക്കുകയായിരുന്നു. പൊതു സ്ഥലത്ത് മാലിന്യങ്ങള്‍ വലിച്ചെറിയുന്നവര്‍ക്കെതിരായി കര്‍ശന നടപടികള്‍ തുടരുമെന്ന് പഞ്ചായത്ത് സെക്രട്ടറി കെ.പി യശോധരന്‍ അറിയിച്ചു.

 

 

Related Articles

Back to top button
error: Content is protected !!