ChuttuvattomThodupuzha

വഴിയോരക്കച്ചവടം ഒഴിപ്പിച്ചിട്ടെന്ത്; ഇപ്പോള്‍ ഉന്തുവണ്ടിക്കച്ചവടം

തൊടുപുഴ : നഗരത്തിലെ ഫുട്പാത്തുകളും വഴിയോരങ്ങളും കൈയേറി നടത്തുന്ന ഉന്തുവണ്ടിക്കച്ചവടം ഗതാഗതക്കുരുക്കിനും അപകടത്തിനും കാരണമാകുന്നതായി ആക്ഷേപം ഉയരുന്നു. ഒരാഴ്ച മുമ്പ് നഗരത്തില്‍ ഫുട്പാത്തുകളും മറ്റും കൈയേറിയുള്ള അനധികൃത കച്ചവടം ഒഴിപ്പിച്ചിരുന്നു. ഇതിനു പിന്നാലെയാണ് നഗരത്തിലെ ബസ് സ്റ്റോപ്പുകളിലും അടച്ചിട്ടിരിക്കുന്ന വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും മറ്റും ഉന്തുവണ്ടിക്കച്ചവടം ആരംഭിച്ചിരിക്കുന്നത്. അമ്പലം ബൈപാസ് റോഡ്, ജ്യോതി സൂപ്പര്‍ബസാര്‍, മങ്ങാട്ടുകവല ബസ്സ്റ്റാന്‍ഡ് പരിസരം, പാലാ റോഡിലെ സ്വകാര്യബസ് സ്റ്റാന്‍ഡ് പരിസരം തുടങ്ങിയ തിരക്കേറിയ സ്ഥലങ്ങളിലെല്ലാം ഉന്തുവണ്ടിക്കച്ചവടം വ്യാപകമാകുകയാണ്. ഇതുമൂലം വാഹനങ്ങള്‍ക്ക് സൈഡ് കൊടുക്കുന്നതിനും കാല്‍നടയാത്രക്കാര്‍ക്ക് സഞ്ചരിക്കുന്നതിനും ബുദ്ധിമുട്ടായിരിക്കുകയാണ്. പലയിടത്തും ഗതാഗതക്കുരുക്കിനും ഇതു കാരണമാകുന്നുണ്ട്. നേരത്തേ നിരത്തുകള്‍ കൈയേറി കച്ചവടം നടത്തുന്നത് നഗരസഭ മുന്‍കൈയെടുത്ത് ഒഴിപ്പിക്കുകയും ഇത്തരത്തില്‍ കച്ചവടം നടത്തുന്നവര്‍ക്ക് ലൈസന്‍സ് നല്‍കി നിശ്ചിത സ്ഥലം നിശ്ചയിച്ചുനല്‍കുകയും ചെയ്തിരുന്നു. ഇതോടെ ഫുട്പാത്തുകള്‍ കൈയേറിയുള്ള കച്ചവടം താത്കാലികമായി നിലച്ചിരുന്നെങ്കിലും അധികൃതര്‍ കണ്ണടച്ചതാണ് ഉന്തുവണ്ടി കച്ചവടം വ്യാപകമാകാനും ഗതാഗതക്കുരുക്ക് അഴിയാക്കുരുക്കായി മാറാനും ഇടയാക്കിയിരിക്കുന്നത്.

 

Related Articles

Back to top button
error: Content is protected !!