ChuttuvattomThodupuzha

കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടു: കെ. ഫ്രാന്‍സിസ് ജോര്‍ജ്

തൊടുപുഴ : കാര്‍ഷികോല്‍പന്നങ്ങള്‍ക്ക് ന്യായവില ലഭ്യമാക്കുന്നതില്‍ സര്‍ക്കാരുകള്‍ പരാജയപ്പെട്ടുവെന്ന് കേരളാ കോണ്‍ഗ്രസ് സംസ്ഥാന ഡെപ്യൂട്ടി ചെയര്‍മാന്‍ കെ. ഫ്രാന്‍സിസ് ജോര്‍ജ് . നാളികേരം, റബര്‍, നെല്ല് , കുരുമുളക്, ഏലം, ജാതി, കൊക്കോ, കാപ്പി, ഇഞ്ചി, മഞ്ഞള്‍, കശുവണ്ടി, പൈനാപ്പിള്‍ തുടങ്ങിയ കാര്‍ഷികോതല്‍പന്നങ്ങള്‍ക്ക് ഉല്‍പാദന ചെലവിന് അനുസൃതമായ ന്യായവില ലഭ്യമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കുന്നതില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ പരാജയപ്പെട്ടതായി കെ. ഫ്രാന്‍സിസ് ജോര്‍ജ് കുറ്റപ്പെടുത്തി. ഉടുമ്പന്നൂര്‍ കോയിക്കല്‍ ചാക്കോച്ചന്റെ തെങ്ങിന്‍ പുരയിടത്തില്‍ നടത്തിയ കേരകര്‍ഷക സൗഹൃദ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം.

കാലാവസ്ഥ വ്യതിയാനം, രോഗബാധകള്‍ ഉല്‍പാദന ചെലവ് വര്‍ധന, വിലയില്ലായ്മ തുടങ്ങിയവ മൂലം കര്‍ഷകര്‍ ഗുരുതരമായ സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്. വന്യമൃഗശല്യങ്ങളും ജപ്തി ഭീഷണികളും കര്‍ഷക ആത്മഹത്യകളും വര്‍ധിച്ചിട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ബജറ്റുകളില്‍ കര്‍ഷകരെ അവഗണിക്കുകയാണ് ചെയ്തിട്ടുള്ളതെന്നും മുന്‍ എംപി. കൂടിയായ ഫ്രാന്‍സിസ് ജോര്‍ജ് ചൂണ്ടിക്കാട്ടി. കേരം തിങ്ങി നിറഞ്ഞിരുന്ന കേരളം നാളികേരം ഇല്ലാത്ത നാടായി മാറിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേര കൃഷി വ്യാപിപ്പിക്കുവാനും സംരക്ഷിക്കുവാനും പ്രത്യേക പദ്ധതികള്‍ നടപ്പാക്കണമെന്നും ഫ്രാന്‍സിസ് ജോര്‍ജ് ആവശ്യപ്പെട്ടു. ഒരു കിലോ റബറിന് 250 രൂപയെങ്കിലുംപ്രഖ്യാപിച്ച് സംഭരിക്കണമെന്നും റബര്‍ കര്‍ഷകരെ സഹായിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഉടുമ്പന്നൂര്‍ മണ്ഡലം പ്രസിഡന്റ് ബിജോ ചേരിയില്‍ അധ്യക്ഷത വഹിച്ചു. കേരകര്‍ഷക സംഗമ സംസ്ഥാനതല കോ-ഓര്‍ഡിനേറ്ററും മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും പാര്‍ട്ടി സംസ്ഥാനഡെപ്യൂട്ടി ചെയര്‍മാനുമായ തോമസ് ഉണ്ണിയാടന്‍ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പ്രസിഡന്റ് പ്രൊഫ.എം.ജെ.ജേക്കബ് , കര്‍ഷക യൂണിയന്‍ സംസ്ഥാനപ്രസിഡണ്ട് വര്‍ഗീസ്വെട്ടിയാങ്കല്‍ എന്നിവര്‍ കര്‍ഷക സംഗമ സന്ദേശങ്ങള്‍ നല്‍കി. പാര്‍ട്ടി സംസ്ഥാന ഹൈ പവര്‍ കമ്മറ്റിയംഗം അപു ജോണ്‍ ജോസഫ് തെങ്ങിന്‍ തൈനടീല്‍ നടത്തി. കരിമണ്ണൂര്‍ മണ്ഡലം പ്രസിഡന്റ് പോള്‍ കുഴിപ്പള്ളില്‍,പാര്‍ട്ടി സംസ്ഥാന സെക്രട്ടറി എം.മോനിച്ചന്‍ ജില്ലാ സെക്രട്ടറി അഡ്വ.ഷൈന്‍ വടക്കേക്കര നിയോജകമണ്ഡലം സെക്രട്ടറി ടോമി കൈതവേലില്‍, കര്‍ഷക യൂണിയന്‍ സംസ്ഥാന സെക്രട്ടറി സണ്ണി തെങ്ങുംപള്ളി , ജില്ലാ വൈസ് പ്രസിഡന്റ് ടോമി ജോര്‍ജ് , കെറ്റിയുസി ജില്ലാ പ്രസിഡന്റ് വര്‍ഗീസ് സക്കറിയ മുസ്ലീം ലീഗ് നേതാവ് സക്കീര്‍കരിമണ്ണൂര്‍, പഞ്ചായത്ത് മെമ്പര്‍മാരായ ബൈജു വറവുങ്കല്‍, റ്റെസിവില്‍സണ്‍ മുന്‍ മെമ്പര്‍ ഷീല സുരേന്ദ്രന്‍, സഹകരണബാങ്ക് മെമ്പര്‍ ജിസ് ആയത്തുപാടത്ത് എന്നിവര്‍ പ്രസംഗിച്ചു. ജോണ്‍ ശാസ്താംകുന്നേല്‍, ജോസഫ് മിറ്റത്തിനാനിക്കല്‍ , നോബിള്‍ കുറുന്താനത്ത്, സാം കരിങ്ങോത്ത് പറമ്പില്‍ എന്നീ കര്‍ഷകരെ തെങ്ങിന്‍ തൈകള്‍ നല്‍കിയും ഷാള്‍ അണിയിച്ചും ആദരിച്ചു. നിരവധി കര്‍ഷകര്‍ കേരസംഗമത്തില്‍ പങ്കാളികളായി.സംഘാടക സമിതി ഭാരവാഹികള്‍ ബിജോ ചേരിയില്‍,പോള്‍ കുഴിപ്പള്ളില്‍, ടോമി ജോര്‍ജ്, ടോമി കൈതവേലില്‍ എന്നിവര്‍ കേര സംഗമത്തിന് നേതൃത്വം നല്‍കി.

 

Related Articles

Back to top button
error: Content is protected !!