IdukkiLocal LiveThodupuzha

ഗവര്‍ണര്‍ ഇടുക്കിയില്‍; കരിങ്കൊടിയുമായി പ്രവര്‍ത്തകര്‍, തടഞ്ഞ് പോലീസ്

തൊടുപുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് നേരെ കരിങ്കൊടി കാണിച്ചു. തൊടുപുഴയില്‍ വ്യാപാരി വ്യവസായി ഏകോപന സമിതി നടപ്പാക്കുന്ന കാരുണ്യം വ്യാപാരി ക്ഷേമപദ്ധതി ഉദ്ഘാടനം ചെയ്യാനെത്തിയപ്പോഴാണ് ഗവര്‍ണര്‍ക്കു നേരെ ഡിവൈഎഫ്‌ഐ ,എസ്എഫ്‌ഐ, യൂത്ത് ഫ്രണ്ട് എം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചത്.
അച്ഛന്‍കവല, വെങ്ങല്ലൂര്‍, ഷാപ്പുപടി എന്നിവിടങ്ങളിലും കരിങ്കൊടി കാണിച്ചു. പ്രവര്‍ത്തകരെ പോലീസ് തടഞ്ഞു. ഗവര്‍ണറുടെ പരിപാടി നടക്കുന്ന മര്‍ച്ചന്റ് അസോസിയേഷന്‍ ഹാളിലേക്ക് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പ്രകടനമായി എത്തിയിരുന്നു. ഇതും പൊലീസ് തടഞ്ഞു.ഇടുക്കി ജില്ലയില്‍ എല്‍ഡിഎഫ് പ്രഖ്യാപിച്ച ഹര്‍ത്താല്‍ പുരോഗമിക്കുന്നതിനിടെയാണ് ആരിഫ് മുഹമ്മദ് ഖാന്‍ ഇവിടെ എത്തിയത്. ഗവര്‍ണറെ തടയില്ലെന്ന് എല്‍ഡിഎഫ് ഇടുക്കി ജില്ലാ കണ്‍വീനര്‍ കെ.കെ ശിവരാമന്‍ അറിയിച്ചെങ്കിലും കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് എസ്എഫ്‌ഐ നേരത്തെ അറിയിച്ചിരുന്നു. ഗവര്‍ണര്‍ക്കെതിരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കറുത്ത ബാനര്‍ ഉയര്‍ത്തി. ഭൂപതിവ് നിയമഭേദഗതിബില്ലില്‍ ഗവര്‍ണര്‍ ഒപ്പിടാത്തതില്‍ പ്രതിഷേധിച്ചാണ് ഇന്ന് ഇടുക്കിയില്‍ ഹര്‍ത്താല്‍ നടത്തുന്നത്.

 

 

 

Related Articles

Back to top button
error: Content is protected !!