ChuttuvattomThodupuzha

ഗവര്‍ണ്ണറുടെ നടപടി സ്വാഗതാര്‍ഹം : കിസാന്‍സഭ

തൊടുപുഴ : കേരള നിയമസഭ പാസാക്കിയ 1964 ലെ ഭൂനിയമ ഭേദഗതിയില്‍ ഒപ്പുവച്ച ഗവര്‍ണറുടെ നടപടി സ്വാഗതാര്‍ഹമാണെന്നും, ചട്ടങ്ങള്‍ എത്രയും വേഗം രൂപീകരിച്ച് ഇത് നടപ്പില്‍ വരുത്തണമെന്നും അഖിലേന്ത്യാ കിസാന്‍സഭ സംസ്ഥാന വൈസ് പ്രസിഡന്റ് മാത്യു വര്‍ഗീസ് ആവശ്യപ്പെട്ടു. ചട്ടങ്ങള്‍ ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കില്ലായെന്ന് സര്‍ക്കാര്‍ ഉറപ്പവരുത്തണം. മുമ്പുണ്ടായിരുന്ന നിയമത്തിലെ പോരായ്മകളാണ് കുരുക്കുകള്‍ ഉണ്ടാക്കിയത്. അത് ഈ നിയമനിര്‍മ്മാണത്തിലൂടെ മാറുകയാണ് ഉണ്ടായത്. ജനങ്ങളുടെ ബുദ്ധിമുട്ട് മുന്‍കാല പ്രാബല്യത്തോടെ പരിഹരിക്കുന്നതിനു വേണ്ടിയാണ് ചട്ടങ്ങള്‍ നിര്‍മ്മിക്കുന്നതിന് ഭൂനിയമം ഭേദഗതി ചെയ്യേണ്ടി വന്നത്. എന്നാല്‍ വീണ്ടും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതിനും, ജനങ്ങള്‍ക്ക് ഗുണകരമായ നിയമം നടപ്പാക്കുന്നത് തടസസ്സപ്പെടുത്തുന്നതിനും കര്‍ഷക ദ്രോഹശക്തികള്‍ സുപ്രീം കോടതിയെ സമീപിച്ചിരിക്കുമെന്നൊരു ഭീഷണിയുണ്ട്. ചട്ടങ്ങള്‍ രൂപീകരിക്കുന്നതിനു മുമ്പ് കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുന്നത് സംശയ നിവാരണത്തിന് ഉചിതമായിരിക്കുമെന്നും അതിന് തയാറാകണമെന്നും മാത്യു വര്‍ഗീസ് ആവശ്യപ്പെട്ടു.

 

Related Articles

Back to top button
error: Content is protected !!