kothamangalamLocal Live

കാട്ടാന ശല്യത്തില്‍ സര്‍ക്കാര്‍ നിലപാട് പരിഹാസ്യം : ടി.യു കുരുവിള

കോതമംഗലം : കാട്ടാന നാട്ടില്‍ ഇറങ്ങിയാല്‍ ഞങ്ങള്‍ എന്ത് കാട്ടാനാ എന്ന സമീപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റേതെന്ന് മുന്‍ മന്ത്രി ടി.യു കുരുവിളയുടെ പരിഹാസം. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസിന്റെ തെരഞ്ഞെടുപ്പ് പൊതു പര്യടന പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കോതമംഗലം മുന്‍ എംഎല്‍എ കൂടിയായ കുരുവിള. ജനങ്ങളോട് വിധേയത്വമില്ലാത്ത മന്ത്രിയാണ് വനം വകുപ്പ് ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം കിണറ്റില്‍ വീണ കാട്ടാനയെ ജനവാസ മേഖലയിലേക്ക് തന്നെ തിരിച്ചയച്ച നടപടി ജനദ്രോഹപരമാണ്. ജനങ്ങള്‍ക്ക് സുരക്ഷ നല്‍കേണ്ട മന്ത്രി ആനക്കാണ് പ്രോട്ടക്ഷന്‍ നല്‍കുന്നത്.സാധാരണക്കാരായ ജനങ്ങള്‍ക്ക് ക്ഷേമ പെന്‍ഷന്‍ പോലും നിഷേധിക്കുന്ന സമീപനമാണ് ഇടതുപക്ഷ സര്‍ക്കാരിന്റേതെന്നും മോദിയെ പോലെ തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് വേണ്ടിയാണ് പിണറായിയും ഭരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഡി കോര അധ്യക്ഷത വഹിച്ചു. ഷിബു തെക്കുംപുറം, എം.ഡി അര്‍ജുനന്‍, കെ.പി ബാബു, പി.പി ഉതുപ്പാന്‍, ഷമീര്‍ പനക്കന്‍, ബാബു ഏലിയാസ്, എം.എസ് എല്‍ദോസ്, അബു മൊയ്തീന്‍, അനൂപ് കാസിം, കെ.കെ സുരേഷ് എം.കെ പ്രവീണ്‍, പ്രിന്‍സ് വര്‍ക്കി, എം.കെ സുകു എന്നിവര്‍ പ്രസംഗിച്ചു.

ഇന്നത്തെ പര്യടനത്തോടെ കോതമംഗലം മണ്ഡലത്തിലെ അവസാന ഘട്ട പര്യടനവും യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡീന്‍ കുര്യാക്കോസ് പൂര്‍ത്തിയാക്കി. കോട്ടപ്പടി, ചെറുവട്ടൂര്‍, നെല്ലിക്കുഴി, കോതമംഗലം, വാരപ്പെട്ടി, പല്ലാരിമംഗലം എന്നി മണ്ഡലങ്ങളിലാണ് വ്യാഴാഴ്ച ഡീന്‍ പ്രചാരണം നടത്തിയത്. രാവിലെ പ്ലാമുടിയില്‍ നിന്നും ആരംഭിച്ച പര്യടനം ഹൈസ്‌കൂള്‍ കവല, ചെരങ്ങനാല്‍ കവല, മുട്ടത്തുപാറ, ഉപ്പുകണ്ടം, നാഗഞ്ചേരി, തുരങ്കം കവല, ഇരുമലപ്പടി, മേതല പള്ളിപ്പടി, പൂവത്തൂര്‍ കവല, ചെറുവട്ടൂര്‍ കവല, എം.എം കവല, ഊരംകുഴി, കുരുവിനാല്‍ പാറ, റേഷന്‍കട പടി, ഇരമല്ലൂര്‍, പള്ളിപ്പടി, കമ്പനിപ്പടി, ചിറപ്പടി എന്നിവിടങ്ങളില്‍ സ്ഥാനാര്‍ത്ഥി പര്യടനം നടത്തി. ഉച്ചയ്ക്ക് ശേഷം നെല്ലിക്കുഴി കവല, ഐ.ഒ.റ്റി പടി, മഠത്തി പീടിക, നങ്ങേലി പടി, ഗ്രീന്‍ വാലി സ്‌കൂള്‍, തൃക്കാരിയൂര്‍, മിനിപ്പടി, മലയിന്‍കീഴ്, വലിയ പാറ, കുത്തുകുഴി,കോഴിപ്പിള്ളി കവല, തങ്കളം, വെണ്ടുവഴി, മാതിരപ്പിള്ളി, കറുകടം എന്നിവിടങ്ങളില്‍ എത്തിയ ഡീന്‍ കുര്യാക്കോസിന് വോട്ടര്‍മാര്‍ ഊഷ്മളമായ സ്വീകരണം നല്‍കി.

വൈകിട്ട് ചിറപ്പടി, മുളവൂര്‍ കവല, കാരക്കുന്നം, ഇളങ്ങവം, വാരപ്പെട്ടി, ഇഞ്ചൂര്‍, കോഴിപ്പിള്ളി, പിടവൂര്‍, മൈലൂര്‍, അടിവാട്, മാവുടി, വെയ്റ്റിംഗ് ഷെഡ് കവല, പുലിക്കുന്നേല്‍ പടി, കുടമുണ്ട, മടിയൂ,ര്‍ ഈട്ടിപ്പാറ, വാളച്ചിറ, മണിക്കിണര്‍, പടിഞ്ഞാറക്കര പടി, പൈമറ്റം, പരീക്കണ്ണി, വള്ളക്കടവ്, കുറ്റംവേലി, കൂവള്ളൂര്‍ എന്നിവിടങ്ങളിലെ പര്യടനത്തിന് ശേഷം വെള്ളരമറ്റത്ത് സമാപിച്ചു. ഡീന്‍ കുര്യാക്കോസ് നാളെ ഇടുക്കി മണ്ഡലത്തില്‍ പര്യടനം നടത്തും. വാഴത്തോപ്പ്, കഞ്ഞിക്കുഴി, വാത്തിക്കുടി, കൊന്നത്തടി പഞ്ചായത്തുകളിലൂടെ വോട്ടര്‍മാരെ നേരില്‍ കണ്ട് പിന്തുണ അഭ്യര്‍ത്ഥിക്കും.രാവിലെ ഗാന്ധിനഗര്‍ കോളനിയില്‍ നിന്ന് ആരംഭിക്കുന്ന പര്യടനം വൈകിട്ട് പാരത്തോട് സമാപിക്കും.

 

Related Articles

Back to top button
error: Content is protected !!