AccidentObit

ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു

ക​രി​മ​ണ്ണൂ​ർ : റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ന്ന​തി​നി​ടെ ബൈ​ക്കി​ടി​ച്ച് ചി​കി​ത്സ​യി​ലാ​യി​രു​ന്ന ഗൃ​ഹ​നാ​ഥ​ൻ മ​രി​ച്ചു. പു​ല്ലു​മ​ല വെ​ട്ടു​കാ​ട്ടു​മാ​രി​യി​ൽ വി.​ടി. ​മോ​ഹ​ന​ൻ (വലമ്പൂര്‍ മോ​ഹ​ന​ൻ-63) ആ​ണ് മ​രി​ച്ച​ത്.  ശ​നി​യാ​ഴ്ച രാ​ത്രി 7.30-ഓ​ടെ ക​രി​മ​ണ്ണൂ​ർ മ​ണ്ണാ​റ​ത്ത​റ ഷാ​പ്പും​പ​ടി​യി​ലാ​യി​രു​ന്നു അ​പ​ക​ടം. ഉ​ട​ൻ​ത​ന്നെ മു​ത​ല​ക്കോ​ടം ഹോ​ളി​ഫാ​മി​ലി ആ​ശു​പ​ത്രി​യി​ൽ പ്രവേശിപ്പിച്ചു . പ​രി​ക്ക് ഗു​രു​ത​ര​മാ​യി​രു​ന്ന​തി​നാ​ൽ കോ​ല​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യെ​ങ്കി​ലും ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ച്ചു. സം​സ്കാ​രം ന​ട​ത്തി. ഭാ​ര്യ ഷീ​ല. മ​ക്ക​ൾ: മി​ഥു​ൻ, ആ​ശ.​ മ​രു​മ​ക​ൾ: സ്വേ​ത.

Related Articles

Back to top button
error: Content is protected !!