ChuttuvattomThodupuzha
ഗുരു നിത്യ ചൈതന്യ സ്മൃതി നാളെ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/162e5704-6623-49fc-b010-91c0ad349a98.jpg?resize=780%2C470&ssl=1?v=1718506884)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/b.jpg?resize=708%2C391&ssl=1)
തൊടുപുഴ : ഗുരുകുലം സ്റ്റഡി സര്‍ക്കിളിന്റെ നേതൃത്വത്തില്‍ ഗുരു നിത്യ ചൈതന്യയതിയുടെ ഇരുപത്തി അഞ്ചാമത് സമാധി വാര്‍ഷികത്തോടനുബന്ധിച്ച് ജീവിതവും ദര്‍ശനവും പങ്കുവെച്ചുകൊണ്ട് ഗുരു നിത്യ ചൈതന്യ സ്മൃതി സംഘടിപ്പിക്കുന്നു.
തൊടുപുഴ പെന്‍ഷനേഴ്സ് ഭവനില്‍ തിങ്കളാഴ്ച രാവിലെ 10ന് നടക്കുന്ന സമ്മേളനം ഡോ സുമ ജയചന്ദ്രന് ഉദ്ഘാടനം ചെയ്യും. സ്റ്റഡി സര്‍ക്കിള്‍ സ്റ്റേറ്റ് കോ ഓര്‍ഡിനേറ്റര്‍ എം.എസ് സുരേഷ് അധ്യക്ഷത വഹിക്കും. ഒ.ഡി കുര്യാക്കോസ്,സ്റ്റഡി സര്‍ക്കിള്‍ ഇടുക്കി ജില്ലാ കാര്യദര്‍ശി അഡ്വ അരുണകുമാരി, കോട്ടയം ജില്ലാ കാര്യദര്‍ശി സുജന്‍ മേലുകാവ്, എറണാകുളം ജില്ലാ കാര്യദര്‍ശി സി.എസ് പ്രതീഷ്, കെ.പി ലീലാമണി, സുനില്‍ മാളിയേക്കല്‍ എന്നിവര്‍ നിത്യ ചൈതന്യ സ്മൃതിയില്‍ പങ്കെടുത്ത് പ്രസംഗിക്കും.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/a-scaled.jpg?resize=708%2C1947&ssl=1)