ഹരിതകർമസേന യൂസർ ഫീ ഒഴിവാക്കണം: മർച്ചന്റ്സ് അസോസിയേഷൻ
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/05/merchant-association-idukki-16-may.webp?resize=650%2C345&ssl=1)
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/06/thodupuzha-second-one.jpg?resize=708%2C397&ssl=1)
തൊടുപുഴ: നഗരസഭയിലെ ഹരിതകർമസേന മാലിന്യങ്ങൾ ഇല്ലാത്ത വ്യാപാരസ്ഥാപനങ്ങളിൽനിന്ന് യൂസർ ഫീ വാങ്ങുന്നത് ഒഴിവാക്കണമെന്ന് തൊടുപുഴ മർച്ചന്റ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. പല വ്യാപാരസ്ഥാപനങ്ങളിലും ഒരുതരത്തിലുള്ള മാലിന്യങ്ങളും ഇല്ലാത്ത സാഹചര്യമുണ്ട്. ഇത്തരം സ്ഥാപനങ്ങളിൽ നിന്നും പണം ഈടാക്കുന്ന പ്രവണത പ്രതിഷേധാർഹമാണ്. മാലിന്യങ്ങളുള്ള വ്യാപാരസ്ഥാപനങ്ങളിൽ നിന്നും 100 രൂപ നിരക്കിലാണ് ഇപ്പോൾ ഹരിതകർമസേന വാങ്ങുന്നത്. ഇത് 50 രൂപയാക്കി കുറയ്ക്കണമെന്നും നൽകാത്ത സേവനത്തിന് യൂസർ ഫീ ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നും അസോസിയേഷൻ പ്രസിഡന്റ് അജീവ് പുരുഷോത്തമൻ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച നിവേദനം പ്രസിഡന്റിന്റെ നേതൃത്വത്തിൽ മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജിന് കൈമാറി. ഭാരവാഹികളായ സജി പോൾ, കെ.എച്ച്. കനി, വൈസ് പ്രസിഡന്റുമാരായ ജോസ് ആലപ്പാട്ട് എവർഷൈൻ, സെയ്തു മുഹമ്മദ് വടക്കയിൽ, വി. സുവിരാജ്, ബെന്നി ഇല്ലിമൂട്ടിൽ, ഇ.എ.അഭിലാഷ്, സജിത്ത് കുമാർ തുടങ്ങിയവർ നിവേദന സംഘത്തിൽ ഉണ്ടായിരുന്നു.
![](https://i0.wp.com/thodupuzhavartha.in/wp-content/uploads/2024/07/thodupuzha-ad-1-1-scaled.jpg?resize=708%2C2115&ssl=1)