Local LiveMoolammattam

കാലവര്‍ഷം കനത്തു : മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണ് നാശനഷ്ടം

മൂലമറ്റം : കാലവര്‍ഷം കനത്തതോടെ മരങ്ങള്‍ കടപുഴകിയും ഒടിഞ്ഞും വീണ് മൂലമറ്റത്ത് നാശനഷ്ടങ്ങള്‍ പതിവാകുന്നു. കുളമാവ് മുതല്‍ തൊടുപുഴ വരെ സംസ്ഥാന പാതയോരത്ത് വനം വകുപ്പ് നട്ടു പിടിപ്പിച്ചതും സ്വകാര്യ വ്യക്തികളുടെ പുരയിടങ്ങളില്‍ നിന്ന് റോഡിലേക്ക് ചാഞ്ഞ് നില്‍ക്കുന്നതുമായ മരങ്ങള്‍ ഒടിഞ്ഞും കടപുഴകിയും വീണ് മൂലമറ്റത്ത് നാശനഷ്ടങ്ങള്‍ പതിവാകുകയാണ്. അധികൃതര്‍ നടപടി സ്വീകരിക്കുവാന്‍ തയ്യാറാവുന്നില്ലന്നും ട്രീക്കമ്മറ്റി ചേര്‍ന്ന് പ്രശ്‌നം പരിഹരിക്കുന്നില്ലെന്നും ജനങ്ങള്‍ പറയുന്നു. മൂലമറ്റം സെന്റ് ജോര്‍ജ് യു.പി. സ്‌കൂള്‍, ഗവ.ഹയര്‍ സെക്കന്ററി സ്‌ക്കുള്‍ എന്നിവയുടെ മുമ്പില്‍ വനം വകുപ്പ് നട്ടുപിടിപ്പിച്ച സ്പാര്‍ത്തീഡിയ പോലുള്ള മരങ്ങള്‍ റോഡിലേക്ക് ചാഞ്ഞ് അപകടഭീഷണിയുയര്‍ത്തുകയാണ്. നൂറുകണക്കിന് വിദ്യാര്‍ത്ഥികളടക്കം നിരവധിയാളുകള്‍ സഞ്ചരിക്കുന്ന പാതയോരത്ത് അപകട സാധ്യതയുയര്‍ത്തി നില്‍ക്കുന്ന മരങ്ങള്‍ വെട്ടിനീക്കാന്‍ അധികാരികള്‍ തയ്യാറാവുന്നില്ല. ജില്ലാ ദുരന്ത നിവാരണ സമിതിയും വിഷയത്തില്‍ ഇടപെടുന്നില്ല. ജില്ലാ കളക്ടര്‍ അടിയന്തിരമായി ഇടപെട്ട് തൊടുപുഴ -കുളമാവ് -മൂലമറ്റം റോഡില്‍ അപകടാവസ്ഥയില്‍ നില്‍ക്കുന്ന മരങ്ങള്‍ വെട്ടി മാറ്റാന്‍ ബന്ധപ്പെട്ട അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാണ് ജനങ്ങളുടെ ആവശ്യം.

Related Articles

Back to top button
error: Content is protected !!