KudayathoorMoolammattam

കാഞ്ഞാർ പുള്ളിക്കാനം റോഡിൽ ഗതാഗതക്കുരുക്ക്

മൂലമറ്റം: കാഞ്ഞാർ പുള്ളിക്കാനം റോഡിൽ വിനോദ സഞ്ചാരികളുടെ തിരക്ക് കാരണം വാഹനങ്ങൾ ഓടിക്കാൻ പറ്റാത്ത അവസ്ഥയായി.റോഡിൻ്റെ വീതി കുറവാണ് ഇതിന് പ്രധാന കാരണം. ഈ റോഡിന് ഒടയുണ്ടങ്കിലും ഓട തെളിക്കാറില്ല. സൈഡിലെ കാട് വെട്ടാറില്ല ഓടയിലൂടെ ഒഴുകേണ്ട വെള്ളം റോഡിലൂടെയാണ് ഒഴുകുന്നത് വെള്ളം കുത്തിയൊലിച്ച് റോഡിൻ്റെ ഇരുവശവും കുഴിയായി വാഹനം വന്നാൽ സൈഡ് കൊടുക്കാൻ പറ്റാത്ത അവസ്ഥയാണ് ഇതിനിടക്ക് കെ.എസ് ആർറ്റിസി ബസ്സും സർവീസ് നടത്തുന്നുണ്ട്.കൂടാതെ വിനോദസഞ്ചാരകേന്ദ്രങ്ങളായ കുരിശുമല തങ്ങളുപാറ കുമളി തേക്കടി തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുന്ന എളുപ്പ വഴി കൂടിയാണ് ഇത്.പൊതുമരാമത്ത് വകുപ്പ് റോഡായിട്ടും പൊതുമരാമത്ത് വകുപ്പ് ഈ റോഡിന് വേണ്ടി ഒന്നും ചെയ്യുന്നില്ലന്ന് നാട്ടുകാർ പറഞ്ഞു. സ്കുൾ തുറക്കുന്നതോടെ ഇനി ഈ വഴിക്ക് തിരിക്ക് കൂടും. എത്രയും വേഗം കാഞ്ഞാർ പുള്ളിക്കാനം റോഡിലെ കാടുകൾ വെട്ടി ഓടകൾ തെളിച്ച് കുഴികൾ അടച്ച് ഗതാഗതം സുഗമമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

Related Articles

Back to top button
error: Content is protected !!