Kudayathoor
കുടയത്തൂരില്‍ യു.ഡി.എഫ്. പ്രതിഷേധം സംഘടിപ്പിച്ചു


കുടയത്തൂര്‍: യു.ഡി.എഫ്. മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ വില്ലേജ് ഓഫീസിനു മുമ്പില്‍ നടന്ന ധര്‍ണ കോണ്‍ഗ്രസ് സംസ്ഥാന നിര്‍വാഹക സമിതി അംഗം എം.കെ. പുരുഷോത്തമന് ഉദ്ഘാടനം ചെയ്തു. കേരളാ കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് തോമസ് മുണ്ടക്കപ്പടവില്‍, മുസ്ലീം ലീഗ് നേതാവ് ഫൈസല്‍ കെ.എസ്, യൂത്ത് കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി രതീഷ്, കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഫ്രാന്‍സിസ് പടിഞ്ഞാറേടത്ത്, ഷാജികുമാര്‍ കല്ലംമാക്കല്‍ എന്നിവര്‍ പങ്കെടുത്തു.
