Thodupuzha

ശക്തമായ കാറ്റിൽ തെങ്ങ് തേക്ക് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു

തൊടുപുഴ: ഇന്നലെ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് തേക്ക് മരങ്ങൾ കടപുഴകി വീണ് ഗതാഗതം തടസ്സപ്പെട്ടു. തൊടുപുഴ മണക്കാട് റൂട്ടിൽ മുണ്ടിയാടി പാലത്തിന് സമീപം ഉണ്ണികൃഷ്ണൻ, പേപ്പതിയിൽ എന്നയാളുടെ പുരയിടത്തിൽ നിന്നിരുന്ന തെങ്ങ് കടപുഴകി റോഡിന് കുറുകെ 11 കെ.വി. ലൈനിലേക്ക് വീണത്. ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. എ. ജാഫർഖാന്റെ നേതൃത്വത്തിൽ തൊടുപുഴ അഗ്നിരക്ഷാസേനയെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.

Related Articles

Back to top button
error: Content is protected !!