ChuttuvattomThodupuzha

ഹയര്‍ സെക്കന്‍ഡറി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട ഉത്തരവ് റദ്ദാക്കണം: കെ.പി.എസ്.ടി.എ

 

തൊടുപുഴ: സര്‍വീസ് ചട്ടങ്ങള്‍ക്കു വിരുദ്ധമായി ഹൈസ്‌കൂള്‍ അധ്യാപകരുടെ ഹയര്‍ സെക്കന്‍ഡറിയിലേക്കുള്ള സ്ഥാനക്കയറ്റം ഇല്ലതാക്കികൊണ്ട് ഇറക്കിയ ഉത്തരവ് ഉടന്‍ റദ്ദാക്കണമെന്ന് കെ.പി.എസ്.ടി.എ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. പത്തു വര്‍ഷം സര്‍വ്വീസ് ഉള്ള ഹൈസ്‌കൂള്‍ അധ്യാപകര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യമാണ് പ്രത്യേക ഉത്തരവിലൂടെ എടുത്തുകളഞ്ഞത്. ഹയര്‍ സെക്കന്ററിയിലേക്ക് സ്ഥാനക്കയറ്റം ലഭിച്ച ഹൈസ്‌കൂള്‍ അധ്യാപകരെ പ്രധാനാധ്യാപക നിയമനത്തിന് പരിഗണിച്ചിരുന്നതും അടുത്തിടെ ഒഴിവാക്കായിരുന്നു. കേരളാ സര്‍വ്വീസ് റൂള്‍ പ്രകാരം അധ്യാപകര്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്ന സ്ഥാനക്കയറ്റ ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുന്ന സര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണ്. അധ്യാപകദ്രോഹ നടപടികളുമായാണ് സര്‍ക്കാര്‍ ഇനിയും മുന്നോട്ടു പോകുന്നതെങ്കില്‍ സംഘടന ശക്തമായി പ്രതിരോധിക്കുമെന്ന് ജില്ലാ കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസ്ഥാന അസോസിയേറ്റ് ജനറല്‍ സെക്രട്ടറി വി.എം ഫിലിപ്പച്ചന്‍ പറഞ്ഞു. ജില്ലാ പ്രസിഡന്റ് ഡേയ്സണ്‍ മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.ഡി എബ്രഹാം , ജില്ലാ സെക്രട്ടറി പി.എം നാസര്‍ , ജോബിന്‍ കളത്തിക്കാട്ടില്‍ , സി.കെ മുഹമ്മദ് ഫൈസല്‍ , ബിജോയ് മാത്യു , കെ. സുരേഷ് കുമാര്‍ , എം.വി ജോര്‍ജുകുട്ടി , സജി ടി. ജോസഫ് , ഷിന്റോ ജോര്‍ജ് , വി.കെ ആറ്റ്ലി , ജോയി ആന്‍ഡ്രൂസ് , ജോര്‍ജ് ജേക്കബ് , സുനില്‍ ടി. തോമസ് , അജീഷ് കുമാര്‍ ടി.ബി , സിബി കെ. ജോര്‍ജ് , രാജിമോന്‍ ഗോവിന്ദ് , ദീപു ജോസ് , രതീഷ് വി.ആര്‍ എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!