Vannappuram

വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ എത്തിയ കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​ന് വീ​ട്ടു​ട​മയുടെ കൈ​യേ​റ്റം

വ​ണ്ണ​പ്പു​റം: ബി​ൽ കു​ടി​ശി​ഖ വ​രു​ത്തി​യ​തി​നെ​ത്തു​ട​ർ​ന്ന് വൈ​ദ്യു​തി ബ​ന്ധം വി​ച്ഛേ​ദി​ക്കാ​ൻ എത്തിയ കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​ര​നെ അ​ഭി​ഭാ​ഷ​ക​നാ​യ വീ​ട്ടു​ട​മ കൈ​യേ​റ്റം ചെ​യ്ത​താ​യി പ​രാ​തി. കാ​ളി​യാ​ർ സെ​ക്ഷ​ൻ ഓ​ഫീ​സി​ലെ വ​ർ​ക്ക​ർ അ​ബ്ദു​ൾ റ​ഹ്മാ​നാ​ണ് കൈ​യേ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ ചി​കി​ൽ​സ തേ​ടി​യ​ത്. വ​ണ്ണ​പ്പു​റ​ത്ത് ഇ​ന്ന​ലെ രാ​വി​ലെ 9.30നാ​ണ് സം​ഭ​വം.

നി​ര​വ​ധി പ്രാ​വ​ശ്യം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും വീ​ട്ടു​ട​മ 3,850 രൂ​പ​യു​ടെ വൈ​ദ്യു​തി ബി​ൽ കു​ടി​ശി​ഖ അ​ട​യ്ക്കാ​ൻ ത​യാ​റാ​കാ​തി​രു​ന്ന​തി​നെ​ത്തു​ട​ർ​ന്നാ​ണ് അ​ബ്ദു​ൾ റ​ഹ്മാ​നും സ​ഹ​പ്ര​വ​ർ​ത്ത​ക​നാ​യ അ​ബ്ദു​ൾ റ​ഹീ​മും അ​ഭി​ഭാ​ഷ​ക​ന്‍റെ വീ​ട്ടി​ലെ​ത്തി​യ​ത്. വൈ​ദ്യു​തി വി​ച്ഛേ​ദി​ക്കാ​നാ​ണ് എ​ത്തി​യ​തെ​ന്ന് പ​റ​ഞ്ഞ​പ്പോ​ൾ വീ​ട്ടു​ട​മ കൈ​യേ​റ്റം ചെ​യ്തെ​ന്ന് അ​ബ്ദു​ൾ റ​ഹ്മാ​ൻ പ​റ​ഞ്ഞു. ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു അ​ബ്ദു​ൾ റ​ഹീം ഓ​ടി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

സം​ഭ​വ​ത്തി​ൽ കെഎ​സ്ഇ​ബി അ​ധി​കൃ​ത​ർ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. വീ​ട്ടു​ട​മ പി​ന്നീ​ട് ഓ​ണ്‍​ലൈ​നാ​യി പ​ണം അ​ട​ച്ച​തോ​ടെ വി​ച്ഛേ​ദി​ച്ച വൈ​ദ്യു​തി ബ​ന്ധം പു​നഃ​സ്ഥാ​പി​ച്ചു. സം​ഭ​വ​ത്തി​ൽ പ​രാ​തി ല​ഭി​ച്ച​താ​യും അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ മൊ​ഴി ല​ഭി​ക്കു​ന്ന​ത​നു​സ​രി​ച്ച് കേ​സെ​ടു​ക്കു​മെ​ന്നും കാ​ളി​യാ​ർ പോ​ലീ​സ് അ​റി​യി​ച്ചു .

Related Articles

Back to top button
error: Content is protected !!