ChuttuvattomThodupuzha

നിരാഹാര സമരം ജനപ്രതിനിധിയുടെ ഉത്തരവാദിത്വം : ഡീന്‍ കുര്യാക്കോസ്

തൊടുപുഴ : മൂന്നാറില്‍ നിരാഹാരമനുഷ്ഠിക്കുന്നതിനെ വിമര്‍ശിക്കാന്‍ സി.വി വര്‍ഗീസിന് അവകാശമില്ലെന്ന് ഡീന്‍ കുര്യാക്കോസ് എംപി. വന്യമൃഗ ശല്യത്തിന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥരുടെ മേല്‍ പഴി പറഞ്ഞ് രക്ഷപെടാനാണ് എന്നും വര്‍ഗീസും കൂട്ടരും ശ്രമിച്ചിട്ടുള്ളത്. നിരാഹാര സമരത്തിലൂടെ സര്‍ക്കാരിന്റെ പ്രതിബദ്ധതയില്ലായ്മ തുറന്ന് കാണിക്കാനാണ് താന്‍ ശ്രമിക്കുന്നത്. ഇന്നലെ വനം മന്ത്രി എ.കെ ശശീന്ദ്രന്‍ അയച്ച കത്തില്‍ ശല്യക്കാരായ ആനകളെയും, മറ്റു മൃഗങ്ങളെയും തുരത്തിയോടിക്കാന്‍ യാതൊരു തീരുമാനവുമില്ല. ഇത്തരമൊരു പശ്ചാത്തലത്തില്‍ സമരമവസാനിപ്പിക്കാന്‍ സാധ്യമല്ലെന്ന് മന്ത്രിയെ അറിയിച്ചിട്ടുണ്ട്.

തിരഞ്ഞൈടുപ്പ് ആയത് കൊണ്ടാണ് നിരാഹാര സത്യാഗ്രഹം നടത്തുന്നത് എന്നാണ് സി.വിവര്‍ഗീസ് ആരോപിക്കുന്നത്. താന്‍ ആദ്യമായിട്ടല്ല നിരാഹാരമനുഷ്ഠിക്കുന്നത്. ഇത് 6-ാം തവണയാണ് നിരാഹാരമനുഷ്ഠിക്കുന്നത്. ഇടുക്കിലെ ജനകീയ പ്രശ്നത്തില്‍ ഇത് മൂന്നാം പ്രാവശ്യമാണ് സമരം ചെയ്യുന്നത്. ഭൂപതിവ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് 2020ല്‍ 6 ദിവസം നിരാഹാരം അനുഷ്ഠിച്ചു. മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ചെറുതോണിയില്‍ ഉപവാസ സമരത്തിന് നേതൃത്വം നല്‍കി. ബഫര്‍ സോണ്‍ വിഷയത്തിലും, മുല്ലപ്പെരിയാര്‍ വിഷയത്തിലും, അരിക്കൊമ്പന്‍ വിഷയത്തിലും, പരിസ്ഥിതി സംഘടന ഹൈക്കോടതിയില്‍ നല്‍കിയ ഇടുക്കിക്കെതിരായ കേസിലും, ജനപക്ഷ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് കക്ഷി ചേര്‍ന്നു. ജനകീയ വിഷയങ്ങളില്‍ ഇടപെട്ട് കൊണ്ട് സമരം നടത്തുക എന്നത് ഒരു ജനപ്രതിനിധിയുടെ ഉത്തരവാദിത്വമാണ്. ആ നിലയില്‍ മൂന്നാറിലെ തോട്ടം തൊഴിലാളികള്‍ക്കും, സാധാരണക്കാര്‍ക്കും ആശ്വാസമേകുന്ന സമഗ്രമായ പദ്ധതി പ്രഖ്യാപിക്കും വരെ സമരം തുടരുമെന്നും ഡീന്‍ കുര്യാക്കോസ് പറഞ്ഞു.

 

Related Articles

Back to top button
error: Content is protected !!