ChuttuvattomThodupuzha

വോട്ടവകാശം പ്രതിഷേധ ആയുധമായി മാറ്റുമെന്ന് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി

തൊടുപുഴ : വോട്ടവകാശം പ്രതിഷേധ ആയുധമായി മാറ്റുമെന്ന് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി.  രാജ്യത്തിന്റെ നന്മകളെ കെടുത്തികളയുന്ന ബിജെപി സര്‍ക്കാരിനും അഴിമതിയും സ്വജനപക്ഷപാതവും വാഗ്ദാനലംഘനവുമായി ഭരണം നടത്തുന്ന ഇടതുസര്‍ക്കാരിനുമെതിരെ കേരളത്തിലെ പെന്‍ഷന്‍ സമൂഹത്തിന്റെ പ്രതിഷേധം അറിയിക്കുന്നതിനായി 26ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ വോട്ടവകാശം പ്രതിഷേധ ആയുധമായി മാറ്റുന്നതിന് പെന്‍ഷനേഴ്സ് അസോസിയേഷന്‍ ഇടുക്കി ജില്ലാ കമ്മിറ്റി തീരുമാനമെടുത്തു.

ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന ഡീന്‍ കുര്യാക്കോസിന്റെ വിജയത്തിന് ബൂത്ത്തലം മുതല്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാനുള്ള ക്രമീകരണങ്ങള്‍ ജില്ലാ കമ്മിറ്റി ചെയ്യുകയുണ്ടായി. ഏപ്രില്‍ 4ന് തൊടുപുഴയില്‍ നടക്കുന്ന തെരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍ കുടുംബസമേതം പെന്‍ഷന്‍കാര്‍ പങ്കാളികളാകുമെന്ന് നേതാക്കള്‍ അറിയിച്ചു. ഒരു ദിവസത്തെ പെന്‍ഷന്‍ തുക തെരഞ്ഞെടുപ്പ് പ്രവര്‍ത്തനഫണ്ടിലേക്ക് സംഭാവനയായി നല്‍കാനും കമ്മിറ്റി തീരുമാനിച്ചു. അടിമാലി, തൊടുപുഴ, കട്ടപ്പന, നെടുങ്കണ്ടം, പീരുമേട് എന്നി കേന്ദ്രങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണയോഗങ്ങള്‍ നടത്താന്‍ തീരുമാനമെടുത്തു. ജില്ലാ പ്രസിഡന്റ് പി.കെ. ഷാജിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ഐവാന്‍ സെബാസ്റ്റ്യന്‍, റ്റി.എം. ജോയി, കെ.എ. മാത്യു, സി. തങ്കദുരൈ, കെ.എസ്. ഹസന്‍കുട്ടി, റ്റി.ജെ. പീറ്റര്‍, വി.എ. ജോസഫ്, കെ.ആര്‍. ഉണ്ണികൃഷ്ണന്‍നായര്‍, ജോസ് വെട്ടിക്കാല, അല്‍ഫോന്‍സാ ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.

 

Related Articles

Back to top button
error: Content is protected !!