kothamangalamLocal Live

ഇടുക്കി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയിസ് ജോര്‍ജ്ജിന് കോതമംഗലത്ത് സ്വീകരണം നല്‍കി

കോതമംഗലം : ഇടുക്കി ലോക്‌സഭ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ. ജോയിസ് ജോര്‍ജ്ജിന് കോതമംഗലം നഗരത്തില്‍ എല്‍ഡിഎഫിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. കോതമംഗലം മുനിസിപ്പല്‍ ബസ്റ്റാന്റിന് സമീപം ഒരുക്കിയ സ്വീകരണത്തില്‍ നേതാക്കള്‍ പൊന്നാടയണിയിച്ച് ജോയിസ് ജോര്‍ജ്ജിനെ സ്വീകരിച്ചു. നിലവിലെ സാഹചര്യത്തില്‍ എല്‍ഡിഎഫി ന്റെ വിജയം അനിവാര്യമാണെന്നും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ തന്റെ വിജയം സുനിശ്ചിതമാണെന്നും ജോയിസ് ജോര്‍ജ്ജ് പറഞ്ഞു.

ആന്റണി ജോണ്‍ എംഎല്‍എ , സിപിഎം സംസ്ഥാന സമിതി അംഗം എസ്.സതീഷ്, സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം ആര്‍ അനില്‍കുമാര്‍, സിപിഐ സംസ്ഥാന സമിതിയംഗം ഇ.കെ. ശിവന്‍, സിപിഎം കോതമംഗലം ഏരിയ സെക്രട്ടറി കെ.എ. ജോയി, സിപിഐ താലൂക്ക് സെക്രട്ടറി പി.റ്റി. ബെന്നി, ജനതാദള്‍ (എസ് ) ജില്ലാ വൈസ് പ്രസിഡന്റ് മനോജ് ഗോപി, കേരള കോണ്‍ഗ്രസ് (എം) നിയോജകമണ്ഡലം പ്രസിഡന്റ് എന്‍.സി. ചെറിയാന്‍, എന്‍.സി.പി ( ശരത് പവാര്‍ ). നിയോജകമണ്ഡലം പ്രസിഡന്റ് തോമസ് തോമ്പ്രയില്‍ , കേരള കോണ്‍ഗ്രസ് ( ബി ) നിയോജകമണ്ഡലം പ്രസിഡന്റ് ബേബി പൗലോസ്, കേരള കോണ്‍ഗ്രസ് ( സ്‌ക്കറിയ) നിയോജകമണ്ഡലം പ്രസിഡന്റ് ഷാജി പീച്ചക്കര, കോണ്‍ഗ്രസ് (എസ്) നിയോജകമണ്ഡലം പ്രസിഡന്റ് സാജന്‍ അമ്പാട്ട്, സി.പി.എസ് ബാലന്‍ പി.പി മൈതീന്‍ ഷാ ,ഇ.വി രാധാകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വീകരണം ഒരുക്കിയത്.

 

 

Related Articles

Back to top button
error: Content is protected !!