IdukkiLocal Live

ഇടുക്കി മെഡിക്കല്‍ കോളേജ് : ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടറുടെ നിര്‍ദേശം

ഇടുക്കി : മെഡിക്കല്‍ കോളേജിലെ ഹോസ്റ്റല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ അടിയന്തരമായി പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് നിര്‍ദേശിച്ചു. പ്രതിദിനം അന്‍പത് വീതം ജോലിക്കാരെ നിര്‍ത്തി രണ്ട് മാസം കൊണ്ട് കരാര്‍ കമ്പനി പ്രവൃത്തി പൂര്‍ത്തീകരിക്കണം. പ്രവൃത്തികളുടെ മുന്‍ഗണനാക്രമം നിശ്ചയിച്ച് പട്ടിക തയ്യാറാക്കി ഇടുക്കി സബ്കളക്ടര്‍ ഡോ.അരുണ്‍ എസ് നായര്‍ക്ക് നല്‍കുകയും വേണം.മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥികള്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തില്‍ ജില്ലാകളക്ടര്‍ വിളിച്ച് ചേര്‍ത്ത യോഗത്തെത്തുടര്‍ന്നാണ് തീരുമാനം. ലാബിലെ നിര്‍മ്മാണ പ്രവൃത്തികള്‍ മൂന്ന് ആഴ്ചയ്ക്കുള്ളില്‍ പൂര്‍ത്തിയാക്കാനും, ലക്ച്ചര്‍ ഹാളില്‍ ലൈറ്റും ഫാനും ഘടിപ്പിക്കുന്നതിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി 24 മണിക്കൂറിനുള്ളില്‍ സമര്‍പ്പിക്കാനും കരാര്‍ കമ്പനിയായ കിറ്റ്‌കോയ്ക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്‍കി. മെഡിക്കല്‍ കോളേജിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ ആശുപത്രിയിലെ വിവിധ വകുപ്പ് മേധാവികള്‍ യോഗത്തില്‍ വിശദീകരിച്ചു. അക്കാദമിക് ബ്ലോക്കില്‍ ലിഫ്റ്റ് സംവിധാനം ഏര്‍പ്പെടുത്താനാവുമോ എന്നതിന്റെ സാധ്യതകള്‍ പരിശോധിക്കാന്‍ പൊതുമരാമത്ത് ഇലക്ട്രിക്കല്‍ വിഭാഗത്തോട് ആവശ്യപ്പെടും. ഫോറന്‍സിക് വിഭാഗത്തിനായി മോര്‍ച്ചറിയില്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കാന്‍ ആശുപത്രി വികസന സമിതിക്ക് നിര്‍ദ്ദേശം നല്‍കി.

Related Articles

Back to top button
error: Content is protected !!