ChuttuvattomThodupuzha

 ആധുനിക പൊതുശ്മശാനം നിര്‍മ്മിച്ചില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കും : കെപിഎംഎസ്

ഇടവെട്ടി: പഞ്ചായത്തില്‍ ആധുനിക പൊതുശ്മശാനം ഉടന്‍ യാഥാര്‍ത്ഥ്യമായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കാന്‍ കെപിഎംഎസ് തയ്യാറാവുമെന്ന് ഇടവെട്ടി ശാഖ സമ്മേളനം പ്രഖ്യാപിച്ചു. ഇടവെട്ടി പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളില്‍ നടന്ന ശാഖ സമ്മേളനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി സി.സി.ശിവന്‍ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡന്റ് കെ.ജി.ഷിനോജ് അധ്യക്ഷത വഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് കെ.ജി.സോമന്‍, താലൂക്ക് യൂണിയന്‍ സെക്രട്ടറി സുരേഷ് കണ്ണന്‍, യൂണിയന്‍ വൈസ്. പ്രസിഡന്റ് ഗിരീഷ് കുമാര്‍, താലൂക്ക് യൂണിയന്‍ കമ്മറ്റിയംഗം സി.കെ.ജിഷമോള്‍, എസ്‌സി പ്രമോട്ടര്‍ മിനു ജോബി, ശാഖാ വൈസ്.പ്രസിഡന്റ് വിനോദ് പി.എ, ശാഖാ ട്രഷറര്‍ ചന്ദ്രന്‍ പി.എ, സെക്രട്ടറി ബാബു പരമേശ്വരന്‍ ,അസിസ്റ്റന്റ് സെക്രട്ടറി പി.പി.ബാബു കമ്മറ്റിയംഗങ്ങളായ ബാബു പി.കെ., ചന്ദ്രന്‍ പള്ളത്തുപറമ്പില്‍, തുടങ്ങിയവര്‍ പ്രസംഗിച്ചു .സമ്മേളനത്തിന്റെ ഭാഗമായി നൂറുകണക്കിന് പ്രവര്‍ത്തകര്‍ അണിനിരന്ന പ്രകടനവും നടന്നു.

 

Related Articles

Back to top button
error: Content is protected !!