Local LiveMoolammattam

ഇലപ്പള്ളി-ചെളിക്കല്‍- കുമ്പങ്ങാനം റോഡ് നിര്‍മ്മാണം ഇഴയുന്നു

മൂലമറ്റം: ഇലപ്പള്ളി-ചെളിക്കല്‍- കുമ്പങ്ങാനം റോഡ് നിര്‍മ്മാണം ഇഴയുന്നു. കോണ്‍ക്രീറ്റ് ചെയ്യാന്‍ വേണ്ടി വാനം വെട്ടി കമ്പിയും ഇട്ട് പ്രദേശവാസികളുടെ നടപ്പ് വഴിയും ഉണ്ടായിരുന്ന റോഡും അടച്ച് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ തുടര്‍ന്നെങ്കിലും ആവശ്യത്തിന് ജോലിക്കാരെ വയ്ക്കാത്തതുകൊണ്ട് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീണ്ടു. 30 അടി പൊക്കവും 40 മീറ്റര്‍ നീളവുമുള്ള നിര്‍മ്മാണം മന്ദഗതിയിലാവുകയും മഴ പെയ്തതോടെ മണ്ണും കല്ലും ഇടിഞ്ഞ് കോണ്‍ക്രീറ്റ് ചെയ്യാന്‍ പറ്റാത്ത അവസ്ഥയുമായി. രണ്ടും മൂന്നും ജോലിക്കാരെ മാത്രമാണ് ജോലിക്കായി വയ്ക്കുന്നത്. റീബില്‍ഡ് കേരള പദ്ധതിയില്‍പ്പെടുത്തി 7 കോടി രൂപയാണ് റോഡ് നിര്‍മ്മാണത്തിന് അനുവദിച്ചത്. എന്നാല്‍ തുക തികയില്ലന്നു പറഞ്ഞ് മനപൂര്‍വ്വം റോഡ് നിര്‍മ്മാണം നീട്ടിക്കൊണ്ടുപോവുകയും പിന്നീട് തുക കൂട്ടിവാങ്ങുകയും ചെയ്തു. എന്നിട്ടും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലായി. അതിനാലാണ് മണ്ണിടിയാനും വഴിയിടിയാനും കാരണമായതെന്ന് പ്രദേശവാസികള്‍ പറഞ്ഞു.

ഉണ്ടായിരുന്ന റോഡ് ടാറിംഗും കോണ്‍ക്രീറ്റും ചെയ്യാന്‍ മെറ്റല്‍ വിരിച്ചെങ്കിലും മഴവെള്ളം ഒഴുകി നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. ആവശ്യത്തിന് ജോലിക്കാരെ വച്ച് റോഡ് നിര്‍മ്മാണം വേഗം നടത്തുന്നതിന് പകരം മനപൂര്‍വ്വം നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നീട്ടിക്കൊണ്ടുപോവുകയാണ്. കരാറുകാരനോ ബന്ധപ്പെട്ട ഉദ്യോഗസ്ഥരോ സ്ഥലത്ത് വരുകയോ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നോക്കുകയോ ചെയ്യാറില്ല. സ്‌കൂളിലേക്ക് പോകുന്ന വിദ്യാര്‍ത്ഥികളടക്കമുള്ള പ്രദേശവാസികള്‍ ബുദ്ധിമുട്ടനുഭവിക്കുകയാണ്. നടന്നു പോകാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. മഴ കനത്ത് വെള്ളം ഒഴുകി റോഡ് തകരുകയോ മറ്റും ചെയ്താല്‍ ഇനിയും എക്സിമേറ്റ് തുക വര്‍ധിപ്പിണ്ടി വരും. അതിനുള്ള നീക്കത്തിലാണ് കോണ്‍ട്രാക്ടറും ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരും എന്ന് പ്രദേശവാസികള്‍ പറഞ്ഞു. സര്‍ക്കാര്‍ അടിയന്തിരമായി ഇക്കാര്യത്തില്‍ ഇടപെടണമെന്നും എത്രയും വേഗം റോഡുനിര്‍മ്മാണം പൂര്‍ത്തിയാക്കി റോഡ്  സഞ്ചാരയോഗ്യമാക്കണമെന്നുമാണ് പ്രദേശവാസികളുടെ ആവശ്യം.

 

Related Articles

Back to top button
error: Content is protected !!