ChuttuvattomThodupuzha

തൊടുപുഴ നഗരസഭയില്‍ മഴക്കാല പരിശോധന റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചു

തൊടുപുഴ : നഗരസഭയില്‍ മഴക്കാല പരിശോധന റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചു. മഴ ശക്തിയാകുന്ന സാഹചര്യത്തില്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ വെള്ളക്കെട്ട്, ഓട ബ്ലോക്ക്, മരത്തിന്റെ ശിഖരങ്ങള്‍ വീണ് ഗതാഗതം തടസ്സപ്പെടുക എന്നി പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായാണ് റാപ്പിഡ് റെസ്‌പോണ്‍സ് ടീം പ്രവര്‍ത്തനം ആരംഭിച്ചത്. നഗരസഭയിലെ പബ്ലിക് ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍, ശുചീകരണ വിഭാഗം ജീവനക്കാര്‍, എന്നിവരടങ്ങിയ 5 അംഗങ്ങളാണ് ടീമില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ടീമിന്റെ സുഗമമായ പ്രവര്‍ത്തനത്തിനായി നഗരസഭ വാഹനവും നല്‍കിയിട്ടുണ്ട്.

സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥയില്‍ അപകട ഭീഷണി സൃഷ്ടിക്കുന്ന മരങ്ങള്‍, മരങ്ങളുടെ ശിഖരങ്ങള്‍ എന്നിവ കേരള ദുരന്തനിവാരണ നിയമപ്രകാരം ഉടമസ്ഥര്‍ തന്നെ മുറിച്ച് മാറ്റി അപകട ഭീഷണി ഒഴിവാക്കേണ്ടതാണ്. കൂടാതെ പൊതുസ്ഥലത്ത് അനധികൃതമായി സ്ഥാപിച്ചതും അപകടാവസ്ഥയില്‍ നില്‍ക്കുന്നതുമായ ബോര്‍ഡുകളും കമാനങ്ങളും, ഹോള്‍ഡിംഗുകളും സ്ഥാപിച്ചവര്‍ തന്നെ സ്വന്തം ഉത്തരവാദിത്വത്തില്‍ അടിയന്തരമായി നീക്കേണ്ടതാണെന്നും അല്ലാത്തപക്ഷം തന്മൂലം ഉണ്ടാകുന്ന എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും സ്ഥാപിച്ചവര്‍ തന്നെയായിരിക്കും ഉത്തരവാദിയെന്ന് മുനിസിപ്പല്‍ ചെയര്‍മാന്‍ സനീഷ് ജോര്‍ജ് സെക്രട്ടറി ബിജുമോന്‍ ജേക്കബ് എന്നിവര്‍ അറിയിച്ചു. പൊതുജനങ്ങള്‍ക്ക് പരാതികള്‍ അറിയിക്കുവാന്‍ : 8281246241 , +914862222711 എന്നി നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

Related Articles

Back to top button
error: Content is protected !!